ഫോഗ്രാഫുകളുടെ ഭംഗിയും നിലവാരവും എപ്പോഴും ക്യാമറകളുടെ വിലയിൽ മാത്രം അധിഷ്ഠിതമല്ല; കാരണം ക്യാമറകളല്ല ചിത്രങ്ങൾ എടുക്കുന്നത് എന്നതു തന്നെ! ഒരു നല്ല ഫോട്ടോ ജനിക്കുന്നത് പ്രതിഭാധനനായ ഒരു ഫോട്ടോഗ്രാഫറുടെ മനസ്സിലാണ്.

Friday, January 18, 2008

പാഠം 5 - ഒരു ക്യാമറ വാങ്ങണം.... എത്രമെഗാപിക്സല്‍?

ചില പരസ്യങ്ങള്‍ കണ്ടിട്ടില്ലേ “വെറൂം 4500 രൂപയ്ക്ക് ഒരു 10 മെഗാ പിക്സല്‍ ഡിജിറ്റല്‍ ക്യാമറ“, അല്ലെങ്കില്‍ ചില മൊബൈല്‍ ഫോണുകളുടെ പരസ്യത്തില്‍ “3 മെഗാപിക്സല്‍ നല്‍കുന്ന അത്യുജ്വല ഫോട്ടൊഗ്രാഫുകള്‍”... !! ഡിജിറ്റല്‍ ക്യാമറ സര്‍വ്വസാധാരണമായതോടെ, ക്യാമറവാങ്ങുന്നവരുടെ മന‍സ്സില്‍ ആദ്യം വരുന്ന ഒരു ചോദ്യമാണ്‌ ക്യാമറ എത്രമെഗാപിക്സല്‍ വേണം എന്നത്‌. പല സെയില്‍‌സ്‌മാന്‍മാരുടെയും വിവരണങ്ങള്‍ കേട്ടാല്‍ ഈ മെഗാ പിക്സല്‍ എന്നതാണ് ക്യാമറയുടെ ഗുണമേന്മയുടെ അളവുകോല്‍ എന്നു തോന്നിപ്പോകും!

"കൂടുതല്‍ എണ്ണം, കൂടുതല്‍ മികവ്‌" എന്നതത്വം എല്ലാക്കാര്യങ്ങളിലും ശരിയാണ്‌ എന്നു നമ്മെ വിശ്വസിപ്പിക്കുക എന്നതാണ് ക്യാമറ നിര്‍മ്മാതാക്കള്‍ ഈ മെഗാ‍പിക്സല്‍ മാര്‍ക്കറ്റിംഗ്‌ ടെക്നിക്കിന്റെ പിന്നില്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. പക്ഷേ ദൗര്‍ഭാഗ്യവശാല്‍ ഡിജിറ്റല്‍ സെന്‍സറുകളെ സംബന്ധിച്ചിടത്തോളം ഈ തത്വം എത്രകണ്ട്‌ ശരിയാണെന്നുള്ളത്‌ അതുമായി ബന്ധപ്പെട്ട മറ്റനേകം ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഈ മാര്‍ക്കറ്റിംഗ്‌ തന്ത്രത്തിനു പിന്നില്‍ എന്തെങ്കിലും പ്രയോജനം ഉപഭോക്താവിന് ഉണ്ടോ, എന്താണീ മെഗാപിക്സല്‍, മെഗാപിക്സലും ഫോട്ടോയുടെ ക്ലാരിറ്റിയുമായി എന്താണു ബന്ധം, ഒരു നല്ല ഫോട്ടോ എടുക്കുവാന്‍ എത്രമെഗാപിക്സല്‍ ക്യാമറ വേണം ഇതൊക്കെയാണ്‌ ഈ അധ്യായത്തില്‍ നമ്മള്‍ ചര്‍ച്ചചെയ്യുന്നത്‌.

എന്താണീ മെഗാപിക്സല്‍? ഒരു ഡിജിറ്റല്‍ ചിത്രം അനേകം ചെറു "ചതുരകഷണങ്ങള്‍" ചേര്‍ന്നതാണെന്നും, അതിലെ ഏറ്റവും ചെറിയ കഷണത്തെ പിക്സല്‍ എന്നു വിളിക്കുന്നു എന്നും കഴിഞ്ഞ അധ്യായത്തില്‍ പറഞ്ഞിരുന്നുവല്ലോ. ഈ ഓരോ ചതുരത്തിന്റെയും നിറം, പ്രകാശതീവ്രത അഥവാ ഇന്റന്‍സിറ്റി, തുടങ്ങിയ വിവരങ്ങള്‍ ആ ചിത്രത്തിനെ ഫയല്‍ ഡാറ്റായിലേക്ക്‌ നല്‍കുന്നത്‌ ചിത്രമെടുക്കാനുപയോഗിച്ച ഡിജിറ്റല്‍ ക്യാമറയുടെ സെന്‍സര്‍ ആണ്‌. ചുരുക്കത്തില്‍ ഒരു ക്യാമറയില്‍ നിന്നും പുറത്തുവരുന്ന ഒരു ഡിജിറ്റല്‍ ചിത്രത്തില്‍ എത്ര പിക്സലുകളുണ്ടോ തത്തുല്യമായ എണ്ണം ഫോട്ടോസൈറ്റുകള്‍ അല്ലെങ്കില്‍ ലൈറ്റ്‌ റിക്കോര്‍ഡിംഗ്‌ സൈറ്റുകള്‍ ക്യാമറയുടെ സെന്‍സറിലും ഉണ്ടാവും. ഈ ഫോട്ടോസൈറ്റുകളെയും പിക്സലുകള്‍ എന്നാണ്‌ വിളിക്കുന്നത്‌. താഴെക്കൊടുത്തിരിക്കുന്ന ചിത്രം ശ്രദ്ധിക്കൂ.













ഒരു ഡിജിറ്റല്‍ സെന്‍സറിന്റെ രേഖാചിത്രമാണിത്‌. അതിലെ ഓരോ ചെറിയ കള്ളിയും സെന്‍സറിലെ ഓരോ പിക്സലിനെ പ്രതിനിധീകരിക്കുന്നു.ഓരോ പിക്സലിനുള്ളിലും ലൈറ്റ്‌ റിക്കോര്‍ഡ്‌ ചെയ്യാന്‍ കഴിവുള്ള ഓരോ ഫോട്ടോ സൈറ്റ്‌ ഉണ്ട്‌. ഈ സെന്‍സറില്‍ ആകെയുള്ള പിക്സലുകളുടെ എണ്ണം കണക്കാക്കാന്‍ വീതിയിലുള്ള ഒരു നിരയിലുള്ള പിക്സലുകളുടെ എണ്ണത്തെ നീളത്തിലെ ഒരു നിരയിലുള്ള പിക്സലുകളുടെ എണ്ണംകൊണ്ട്‌ ഗുണിച്ചാല്‍ മതിയല്ലോ? ഈ ഉദാഹരണത്തില്‍ 15 x 10 = 150 പിക്സലുകള്‍ ഉണ്ട്‌. ഇതുപോലെ 3000 x 2000 പിക്സലുകള്‍ ഒരു സെന്‍സറിലെ ഉണ്ടെന്നിരിക്കട്ടെ. ആകെ പിക്സലുകളുടെ എണ്ണമെത്ര? 6000000 അറുപതു ലക്ഷം. പത്തുലക്ഷത്തെക്കുറിക്കുവാന്‍ ഇംഗ്ലീഷില്‍ ഉപയോഗിക്കുന്ന പദമാണ്‌ മെഗാ. അപ്പോള്‍ 6 മെഗാപിക്സലുകള്‍ ഈ സെന്‍സറില്‍ ഉണ്ടെന്നര്‍ത്ഥം. ഇങ്ങനെ ഒരു സെന്‍സറില്‍ ആകെയുള്ള പിക്സലുകളുടെ എണ്ണത്തെയാണ്‌ ടോട്ടല്‍ പിക്സല്‍ കൗണ്ട്‌ എന്നു വിളിക്കുന്നത്. ആകെയുള്ള പിക്സലുകളില്‍, സെന്‍സറിന്റെ ഏറ്റവും അരികിലുള്ള പിക്സലുകള്‍ സാധാരണയായി ഉപയോഗിക്കാറില്ല, അവ ലൈറ്റ് കാണുന്നതില്‍നിന്നും മറച്ചിരിക്കും (Masked pixels). ഇങ്ങനെ മാസ്ക് ചെയ്തിരിക്കുന്ന പിക്സലുകള്‍ ഒഴികെയുള്ള ആകെ പിക്സലുകളുടെ എണ്ണമാണ് എഫക്റ്റീവ് പിക്സല്‍സ് എന്നു പറയുന്നത്. ഒരു സെന്‍സറിലെ എഫക്റ്റീവ് പിക്സലുകളുടെ എണ്ണവും അതില്‍നിന്നു പുറത്തുവരുന്ന ചിത്രത്തിന്റെ റെസലൂഷനും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. റെസലൂഷന്‍ (Resolution) എന്ന വാക്കിന് “വലിപ്പം” എന്നേ അര്‍ത്ഥമുള്ളൂ. എന്നാല്‍ അതിന് ക്ലാരിറ്റി, വ്യക്തത എന്നൊരു അര്‍ത്ഥം പലരും ചിന്തിക്കാറുണ്ട് . ഇത് ശരിയല്ല. റെസലൂഷനെപ്പറ്റി ഒരു പ്രത്യേകപോസ്റ്റില്‍ വിശദമായി പറയാനുദ്ദേശിക്കുന്നതിനാല്‍ ഇവിടെ കൂടുതല്‍ വിശദീകരിക്കുന്നില്ല.


കഴിഞ്ഞ പോസ്റ്റിലെ അവസാന ചിത്രം - ഫോട്ടോണ്‍ മഴ റിക്കോര്‍ഡ്‌ ചെയ്യുന്ന പാത്രങ്ങളുടെ ചിത്രം - ഒരിക്കല്‍ക്കൂടി താഴെക്കൊടുത്തിരിക്കുന്നു.












ഒരു ഡിജിറ്റല്‍ ചിത്രത്തില്‍ എത്ര പിക്സലുകളുണ്ടോ, തത്തുല്യമായ എണ്ണം "പാത്രങ്ങള്‍" സെന്‍സറിലും ഉണ്ടാവും എന്നു സാരം. അപ്പോള്‍ സ്വാഭാവികമായും ഒരു സംശയം തോന്നാം, കൂടുതല്‍ പാത്രങ്ങള്‍ ഉണ്ടെങ്കില്‍ കൂടുതല്‍ മഴവെള്ളം ശേഖരിക്കാന്‍ സാധിക്കില്ലേ? അവിടെയാണ്‌ ഡിജിറ്റല്‍ സെന്‍സറുകളുടെ വലിപ്പത്തിനുള്ള പ്രാധാന്യം. ഈ ഉദാഹരണത്തെ അടിസ്ഥാനമാക്കി ഇത്‌ എത്രത്തോളം ശരിയാണെന്നു നോക്കാം. സാധാരണഗതിയില്‍ ക്യാമറയുടെ സെന്‍സറിന്റെ വിസ്തീര്‍ണ്ണം (നീളം x വീതി) മാറ്റാറില്ല. കാരണം വലിപ്പം കൂടുംതോറും വിലയും കൂടും. ഓരോ വലിപ്പത്തിലുള്ള ക്യാമറകളും അതാതിന്റെ വലിപ്പത്തിനു ചേരുന്ന സ്റ്റാന്റേര്‍ഡ്‌ സൈസ്‌ സെന്‍സറുകളാണ്‌ ഉപയോഗിക്കുന്നത്‌ (അവയ്ക്കു യോജിച്ച ലെന്‍സുകളും). സെന്‍സറുകളുടെ വിസ്തീര്‍ണ്ണത്തെപ്പറ്റി താഴെ കൂടുതല്‍ വിശദമായി പറയുന്നുണ്ട്‌. നമ്മുടെ ഉദാഹരണത്തിലേക്ക്‌ തിരിച്ചുവരാം.


പാത്രങ്ങള്‍ വച്ചിരിക്കുന്ന പ്രതലത്തിന്റെ (ഇവിടെ സെന്‍സര്‍) വിസ്തീര്‍ണ്ണം മാറുന്നില്ലെങ്കില്‍, പാത്രങ്ങളുടെ എണ്ണം കൂട്ടാന്‍ സാധിക്കുമോ? സാധിക്കും, പാത്രങ്ങളുടെ വലിപ്പം കുറച്ചാല്‍! ഇതാണ്‌ ചെറിയ എയിം ആന്റ്‌ ഷൂട്ട്‌ (Point & Shoot camera) ക്യാമറകളില്‍ നാമിന്നു കാണുന്ന മെഗാപിക്സല്‍ പരസ്യങ്ങളുടെ പിന്നിലുള്ള ടെക്നിക്ക്‌. പക്ഷേ ഡിജിറ്റല്‍ ഇമേജിംഗില്‍ സെന്‍സറിലെ പിക്സലുകളുടെ എണ്ണത്തിലല്ല, വലിപ്പത്തിലാണ്‌ കാര്യം. കൂടുതല്‍ ഏരിയ (വലിപ്പം) ഉണ്ടെങ്കില്‍ കൂടുതല്‍ ക്ലാരിറ്റി, കൂടുതല്‍ വിശദാംശങ്ങള്‍ ചിത്രത്തില്‍ ഉണ്ടാവും എന്നര്‍ത്ഥം). അതുകൊണ്ടാണ്‌ പലപ്പോഴും നാം പ്രതീക്ഷിക്കുന്ന "ക്ലാരിറ്റി" ഇത്തരം ക്യാമറകളുടെ ചിത്രങ്ങളില്‍നിന്ന് ലഭിക്കാത്തതും. സെന്‍സറിന്റെയും പിക്സലുകളുടെയും വലിപ്പംകൂട്ടാതെ പിക്സലുകളുടെ എണ്ണം മാത്രം കൂട്ടുന്നതില്‍ വലിയ പ്രയോജനങ്ങളില്ല എന്നു സാരം! ചില ഉദാഹരണങ്ങള്‍ നോക്കാം.

താഴെക്കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ നോക്കൂ. ഓരോന്നും ക്ലിക്ക്‌ ചെയ്ത്‌ വലുതാക്കികാണുക.


















ഒരു 12 മെഗാപിക്സല്‍ ഐയിം ആന്റ്‌ ഷൂട്ട്‌ (Aim & shoot അല്ലെങ്കില്‍ Point & shoot) ക്യാമറയില്‍ എടുത്തതാണ്‌ ആദ്യചിത്രം. ആ ചിത്രത്തിന്റെ ഒറിജിനല്‍ ഫയല്‍ സൈസ്‌ 5.42MB.
അതേ രംഗം ഒരു 6 മെഗാപിക്സല്‍ SLR ക്യാമറയില്‍ എടുത്തതാണ്‌ രണ്ടാമത്തെ ചിത്രം. രണ്ടാമത്തേതിന്റെ ഫയല്‍ സൈസ്‌ 2.61MB. ഈ ചിത്രങ്ങളുടെ ഒറിജിനല്‍ സൈസുകള്‍ (പിക്സല്‍ റെസലൂഷന്‍ എന്നു സാങ്കേതികമായി വിളിക്കും- പിന്നീട് ഒരു പോസ്റ്റില്‍ ഇതേപ്പറ്റി വിവരിക്കുന്നുണ്ട്) ചിത്രങ്ങള്‍ക്കുള്ളില്‍ത്തന്നെ എഴുതിയിട്ടുണ്ട്‌. ഈ ചിത്രങ്ങളെ 100% സൈസില്‍ സ്ക്രീന്‍ ഡിസ്‌പ്ലെ ചെയ്ത ശേഷം, ചതുരക്കള്ളികള്‍ക്കുള്ളില്‍ മാര്‍ക്ക്‌ ചെയ്തിരിക്കുന്ന ഭാഗങ്ങള്‍ മാത്രം ഒരു ചിത്രമായി സേവ്‌ ചെയ്തിരിക്കുന്നതാണ്‌ ഇനിയുള്ള രണ്ടു ചിത്രങ്ങള്‍. ഇനി ഈ രണ്ടു ചിത്രങ്ങള്‍ വലുതാക്കി കണ്ടു നോക്കൂ. ചിത്രങ്ങളില്‍ Baby on board എന്നെഴുതിയിരിക്കുന്ന ഭാഗം പ്രത്യേകം ശ്രദ്ധിക്കുക (അതാണ് ഫോക്കസില്‍ ഉള്ളഭാഗം).


















12 മെഗാപിക്സല്‍ റെസലൂഷനില്‍ ഡബില്‍ ഫയല്‍സൈസില്‍ ഉണ്ടായിരുന്ന Aim & Shoot ക്യാമറചിത്രം അതിന്റെ പകുതി മാത്രം റെസലൂഷനില്‍, പകുതി ഫയല്‍സൈസില്‍ ഉണ്ടായിരുന്ന SLR ചിത്രത്തേക്കാള്‍ വ്യക്തതയുള്ളതായി കാണുന്നില്ലെന്നുമാത്രവുമല്ല, SLR ചിത്രത്തോളം Details അതിലില്ലതാനും. വ്യത്യസ്ത മെഗാപിക്സല്‍ റെസലൂഷനുള്ള രണ്ടു പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകള്‍ ഉപയോഗിച്ച് ഒരേ ചിത്രങ്ങള്‍ എടുത്തുനോക്കിയാലും ഇത് ഏറെക്കുറെ ശരിയാണെന്നു കാണാം.

ഒരു SLR ക്യാമറയുമായി ഒരു Aim & Shoot ക്യാമറയെ താരതമ്യം ചെയ്യുന്നത്‌ വളരെ അനൗചിത്യമാണെങ്കിലും (കാരണം താഴെ പറയുന്നുണ്ട്), മേല്‍പ്പറഞ്ഞ ഉദാഹരണം ഇവിടെ പറയുവാനുള്ള ഒരു കാരണം "മെഗാപിക്സല്‍" എന്ന മാര്‍ക്കറ്റിംഗ്‌ ടെക്നിക്കിനു പിന്നില്‍ വലിയ കാര്യമൊന്നുമില്ല എന്നു പറയുവാന്‍ മാത്രമാണ്‌. ഒരു ഡിജിറ്റല്‍ ക്യാമറയുണ്ടാക്കുന്ന ഡിജിറ്റല്‍ ചിത്രത്തിന്റെ ക്ലാരിറ്റിയും, അതിന്റെ വ്യക്തതയും നിര്‍ണ്ണയിക്കപ്പെടുന്നതിനു പിന്നില്‍ സെന്‍സറിലെ എഫക്റ്റിവ്‌ പിക്സല്‍ കൗണ്ട്‌ ഒരു സുപ്രധാന ഘടകമേയല്ല എന്നു ഇതിലൂടെ മനസ്സിലാക്കാം. ക്യാമറടൈപ്പ്, സെന്‍സറിന്റെ വലിപ്പം, സെന്‍സര്‍ റ്റൈപ്പ്‌, പിക്സലുകളുടെ വലിപ്പം, പിക്സല്‍ ക്വാളിറ്റി, ലെന്‍സിന്റെ ക്വാളിറ്റി, ലെന്‍സിന്റെ വലിപ്പം, ക്യാമറയിലെ ഇമേജ്‌ പ്രോസസിംഗ്‌ സോഫ്റ്റ്‌വെയറിന്റെ കഴിവുകള്‍, ഇങ്ങനെ പലകൂട്ടം കാര്യങ്ങള്‍ ഒത്തിണങ്ങിയാലേ ഒരു നല്ല ഡിജിറ്റല്‍ ചിത്രം ലഭിക്കൂ.

അതായത് ഒരു ക്യാമറ മോഡലില്‍ നിന്നും അതിന്റെ അടുത്തതിലേക്കുള്ള ചുവടുവയ്പ്പില്‍ ക്യാമറ നിര്‍മ്മാതാക്കള്‍ കൊണ്ടുവരുന്ന മെച്ചപ്പെടുത്തലുകള്‍ പിക്സല്‍ കൌണ്ടുകളേക്കാളും കൂടുതലായി ക്യാമറയിലെ മറ്റു പ്രോസസിംഗ് സംബന്ധമായ കാര്യങ്ങളിലും, ക്യാമറയുടെതന്നെ വ്യത്യസ്ത ഘടകങ്ങളിലുമാണ്. അതുകൊണ്ടാണ് അഞ്ചാറു വര്‍ഷം മുമ്പ് പുറത്തുവന്ന ഒരു മോഡലും ഇപ്പോള്‍ മാര്‍ക്കറ്റിലുള്ള ഒരു മോഡലും തമ്മില്‍ ചിത്രത്തിന്റെ ക്വാളിറ്റിയുടെ കാര്യത്തില്‍ കുറച്ചു മെച്ചങ്ങളുണ്ടാകുന്നത് - ടെക്നോളജി വികസിക്കുന്നു. അതേ സമയം, ഏറെക്കുറെ അടുത്ത സമയത്ത് മാര്‍ക്കറ്റിലെത്തിയ രണ്ടു വ്യത്യസ്ത മെഗാപിക്സല്‍ കൌണ്ടുള്ള ക്യാമറകളുടെ ചിത്രങ്ങള്‍ തമ്മില്‍ വ്യത്യാസങ്ങള്‍ കാണാനുമുണ്ടാവില്ല. കാരണം ക്യാമറയുടെ ഉള്ളില്‍ ഉപയോഗിച്ചിരിക്കുന്ന ടെക്നോളജി സമാനമായിരിക്കും എന്നതുതന്നെ. കൂടുതലായുള്ള പിക്സല്‍ കൌണ്ട് ഈ സാഹചര്യത്തില്‍ പ്രത്യേകമെച്ചമൊന്നും ചെയ്യുന്നില്ല എന്നു സാരം; അത് വിപണന തന്ത്രം മാത്രം.

സെന്‍സര്‍ സൈസും പിക്സല്‍ സൈസും:

എന്തുകൊണ്ടാണ്‌ 6 മെഗാപിക്സല്‍ SLR ക്യാമറ അതിന്റെ ഇരട്ടിയോളം മെഗാപിക്സലുകള്‍ ഉള്ള സെന്‍സറുള്ള Aim & shoot ക്യാമറയെക്കാള്‍ വ്യക്തമായ ചിത്രം എടുക്കുന്നത്‌? സുപ്രധാനമായ ഒരു കാരണം സെന്‍സറിന്റെ വലിപ്പവ്യത്യാസം ആണ്‌. ഫിലിം ക്യാമറകളില്‍ ഉപയോഗിച്ചിരുന്ന 35mm ഫിലിമിന്റെ നീളം x വീതി, 36 x 24 mm ആയിരുന്നു എന്നത് ഓര്‍മ്മയുണ്ടാവുമല്ലോ.








(mm മില്ലി-മീറ്റര്‍ എന്നാല്‍ ഒരു സെന്റി മീറ്ററിന്റെ പത്തിലൊന്നാണ്‌. ഈ ചിത്രത്തില്‍ മുകളിലെ സ്കെയിലിലെ ചെറിയ വര‍കള്‍ ഒരു മില്ലീമീറ്ററിനെ കുറിക്കുന്നു).


36 x 24 mm സൈസിലുള്ള ഒരു ഫ്രെയിമിനെ ഫുള്‍ ഫ്രെയിം (full-frame) എന്നു പറയുന്നു. ഇതേ സൈസിലുള്ള ഡിജിറ്റല്‍ സെന്‍സര്‍ ഇന്ന് വളരെ ചുരുക്കം പ്രൊഫഷനല്‍ SLR ക്യാമറകളില്‍ (ഉദാ: Canon EOS-1DS Mark II) മാത്രമേ നിലവിലുള്ളൂ. ബാക്കി എല്ലാ ക്യാമറകളും ഇതിനേക്കാള്‍ കുറഞ്ഞവലിപ്പത്തിലുള്ള സെന്‍സറുകളാണ്‌ ഉപയോഗിക്കുന്നത്‌. കാരണം, ക്യാമറയുടെ ആകെ വിലയും വലിപ്പവും കുറയ്ക്കാനായി ഇത്‌ ആവശ്യമാണ്‌. ഡിജിറ്റല്‍ SLR ക്യാമറകളില്‍ സാധാരണ ഉപയോഗത്തിലിരിക്കുന്ന സെന്‍സറുകളുടെ വലിപ്പം ഏകദേശം 23.7 x 15.7 mm ആണ്‌ (ശ്രദ്ധിക്കുക, ഇത്‌ നിക്കോണ്‍ DX സെന്‍സര്‍ വലിപ്പമാണ്‌. വിവിധ ക്യാമറ നിര്‍മ്മാതാക്കള്‍ ഇതിനോടുത്തുള്ള വിവിധ സൈസുകളാണ്‌ ഉപയോഗിക്കുന്നത്‌). ഇതേസമയം, ഒരു Point & shoot ക്യാമറയിലെത്തുമ്പോഴേക്കും സെന്‍സറിന്റെ വലിപ്പം വീണ്ടും കുറയുന്നു. 8.8 x 6.6mm മുതല്‍ 4.0mm x 3.0 mm വരെ വലിപ്പത്തിലുള്ള വിവിധയിനം സെന്‍സറുകളാണ്‌ ഇന്നു മാര്‍ക്കറ്റില്‍ ലഭ്യമായ ചെറിയ Point&shoot ക്യാമറകളില്‍ ഉപയോഗിക്കുന്നത്‌. (കൂടുതല്‍ വിശദമായ വായനയ്ക്ക് പാഠം 8 : സെന്‍സര്‍ സൈസ് സ്പെസിഫിക്കേഷനുകള്‍ നോക്കുക്ക)

ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമായ ചില Canon മോഡലുകളും അവയുടെ സെന്‍സറുകളുടെ സൈസും താഴെക്കൊടുത്തിരിക്കുന്നു. ചിത്രം ക്ലീക്ക് ചെയ്ത് വലുതാക്കികാണുക.








ടേബിളില്‍ Canon Powershot SD900 Point & Shoot, Canon 400D SLR എന്നീ രണ്ടു ക്യാമറകളുടെയും പിക്സല്‍ കൌണ്ട് 10 മെഗാപിക്സല്‍ ആണ്. പക്ഷേ അവയുടെ സെസര്‍ സൈസ് ഒന്നു ശ്രദ്ധിക്കൂ. 400D യുടെ സെന്‍സര്‍ SD900 നേക്കാള്‍ ഏകദേശം 8.5 (എട്ടര) ഇരട്ടി വിസ്തീര്‍ണ്ണമുള്ളതാണ്. ഇതില്‍നിന്നും ഒരു കാര്യം മനസ്സിലായല്ലോ? ഒരേ മെഗാപിക്സല്‍ കൌണ്ട് ഉള്ള ക്യാമറകളില്‍ത്തന്നെ സെന്‍സര്‍ സൈസുകള്‍ ഒരു പോലെയല്ല. അതുകൊണ്ടാണ് മെഗാപിക്സല്‍ കൌണ്ടല്ല ക്യാമറയുടെ ഗുണമേന്മയുടെ അളവുകോല്‍ എന്നു പറയുന്നത്.


താഴെക്കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ. (ക്ലിക്കു ചെയ്തു വലുതാക്കി കാണുക). സെന്‍സര്‍ സൈസുകളുടെ ഒരു താരതമ്യമാണ് മുകളിലത്തെ നിരയില്‍. താഴെ പിക്സല്‍ സൈസുകളുടെ താരതമ്യവും.
















ഡിജിറ്റല്‍ ചിത്രങ്ങളുടെ വ്യക്തത (clarity, amount of details) നിര്‍ണ്ണയിക്കുന്നതില്‍ സെന്‍സറിന്റെ വലിപ്പം പോലെ പ്രധാനപ്പെട്ട ഒരു ഘടകമാണ്‌ ഓരോപിക്സലുകളുടെ (Photo sites) വലിപ്പവും. ഒരു SLR ക്യാമറയിലെ പിക്സലിന്‌ ഏകദേശം 6 മുതല്‍ 10 വരെ മൈക്രോണ്‍സ്‌ വരെ വലിപ്പമുണ്ടായിരിക്കും. Aim & shoot ക്യാമറകളില്‍ ഇത് 2 മൈക്രോണ്‍സ് വരെ മാത്രം. മൈക്രോണ്‍സ്‌ എന്നാല്‍ ഒരു മില്ലീമീറ്ററിന്റെ ആയിരത്തിലൊന്നാണ്‌! അല്‍പ്പം കൂടെ പരിചയമുള്ള ഒരു വസ്തു പറയാം, നമ്മുടെ തലമുടിയുടെ കനം ഏകദേശം 60 മുതല്‍ 100 വരെ മൈക്രോണ്‍സ്‌ ആണ്‌. ഇപ്പോ പിടികിട്ടിക്കാണുമല്ലോ ഒരു പിക്സലിന്റെ വലിപ്പം! ഇങ്ങനെയുള്ള അനേകം അതിസൂക്ഷ്മ പിക്സലുകളെ നിരനിരയായി പതിപ്പിച്ചിരിക്കുന്ന പ്രതലങ്ങളാണ്‌ ഓരോ ഡിജിറ്റല്‍ സെന്‍സറുകളും. മുകളിലെ ചിത്രത്തില്‍ താഴത്തെ പകുതിയില്‍ മഞ്ഞനിറത്തില്‍ ഒരു SLR ന്റെയും Aim&shoot ക്യാമറയുടെയും പിക്സലുകള്‍ തമ്മിലുള്ള ഏകദേശ വലിപ്പ വ്യത്യാസം കാണിച്ചിരിക്കുന്നതു ശ്രദ്ധിക്കൂ. ഓര്‍ക്കുക, ഒരു 8 മൈക്രോണ്‍ പിക്സലിന്റെ ഏരിയ 8x8 = 64 സ്ക്വയര്‍ മൈക്രോണും, ഒരു 2 മൈക്രോണ്‍ പിക്സലിന്റെ ഏരിയ 2x2=4 സ്ക്വയര്‍ മൈക്രോണും ആകുന്നു. എന്തുകൊണ്ടാണ്‌ ഒരു SLR ചിത്രം അതിന്റെ ഇരട്ടി പിക്സല്‍ വാല്യൂ ഉള്ള aim & shoot ക്യാമറയേക്കാള്‍ മെച്ചമായിരിക്കുന്നത്‌ എന്ന് ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ. പിക്സലുകളുടെ എണ്ണത്തേക്കാള്‍ പ്രാധാന്യം അവയുടെ വലിപ്പത്തിനാണ്‌ എന്നു നേരത്തേപറഞ്ഞത്‌ ഇതുകൊണ്ടാണ്‌.

അതുകൊണ്ട് ക്യാമറകള്‍ വാങ്ങുമ്പോള്‍ അവരവരുടെ ബജറ്റിനനുസരിച്ചുള്ള മോഡലുകള്‍ നോക്കി അതില്‍ സെന്‍സര്‍ സൈസ് സ്പെസിഫിക്കേഷനില്‍ വലിപ്പം കൂടിയ മോഡലുകള്‍ വാങ്ങുക. പിക്സലുകളുടെ എണ്ണം അമിതമായി കൂടുന്നത് ഗുണത്തെക്കാളേറെ ദോഷമാണ് പല അവസരത്തിലും വരുത്തിവയ്ക്കുക. വലിയ ഫയല്‍ സൈസുകള്‍, കുറഞ്ഞ പ്രോസസിംഗ് സ്പീഡ്, കൂറഞ്ഞ വെളിച്ചത്തില്‍ കൂടുതല്‍ നോയിസ് എന്നിവയയൊക്കെ അതില്‍ ചില ദോഷങ്ങള്‍ മാത്രം. SLR വാങ്ങുവാന്‍ ബഡ്ജറ്റുള്ളവര്‍ എപ്പോഴും അതുതന്നെ വാങ്ങുക. കാരണം എത്ര ഹൈ എന്റ് എയിം ആന്റ് ഷൂട്ട് ക്യാമറയ്ക്കും ഒരു SLR ചിത്രത്തിന്റെ മിഴിവ് നല്‍കുവാന്‍ സാധിക്കുകയില്ല എന്നതുതന്നെ. അതുപോലെ അല്പം പഴയ, അഞ്ചോ, ആറോ മെഗാപിക്സല്‍ Aim & shoot ക്യാമറകള്‍ കൈയ്യിലുള്ളവര്‍ പുതിയ 12 മെഗാപിക്സല്‍ എയിം ആന്റ് ഷൂട്ട് ക്യാമറ മാര്‍ക്കറ്റില്‍ കണ്ട് തങ്ങളുടെ ക്യാമറ ടെക്നോളജിയില്‍ വളരെ “പിന്നിലായിപ്പോയല്ലോ“ എന്നും ചിന്തിക്കാതിരിക്കുക. (സാധാരണ പ്രിന്റിംഗ് സൈസില്‍ പ്രിന്റ് ചെയ്യുമ്പോഴോ, ഒരു കം‌പ്യൂട്ടര്‍ സ്ക്രീനില്‍ ചിത്രങ്ങള്‍ കാണുമ്പോഴോ തിരിച്ചറിയാന്‍ തക്ക പ്രത്യേകവ്യത്യാസങ്ങളൊന്നും ഈ ചിത്രങ്ങള്‍ക്കും ഒരു പുതിയ 12 മെഗാപിക്സല്‍ ക്യാമറയുടെ ചിത്രങ്ങള്‍ക്കും തമ്മില്‍ ഉണ്ടാവില്ല എന്നതാണ് വാസ്തവം).

രണ്ടു തരം ഡിജിറ്റല്‍ സെന്‍സറുകളാണ് നിലവില്‍ ക്യാമറകളില്‍ ഉപയോഗിക്കുന്നത്. CCD Sensors and CMOS sensors. അവയെപ്പറ്റിയും അവയുടെ പ്രവര്‍ത്തന രീതിയെയും പറ്റി അടുത്ത പോസ്റ്റില്‍.

കൂടുതല്‍ വായനയ്ക്ക് താല്പര്യമുള്ളവര്‍ക്കായി:

1. Megapixel Myth
2. Sensor size matters
3. DSLR sensors


Camera, Canon, Nikon, Fujifilm, Olympus, Kodak, Casio, Panasonic, Powershot, Lumix, Digital Camera, SLR, Megapixel, Digital SLR, EOS, SONY, Digial zoom, Optical Zoom

48 comments:

അപ്പു ആദ്യാക്ഷരി January 9, 2008 at 3:25 PM  

ഡിജിറ്റല്‍ ക്യാമറകളെപ്പറ്റിയുള്ള സാങ്കേതിക കാര്യങ്ങളിലെ പുതിയ പോസ്റ്റ്

ശ്രീ January 9, 2008 at 3:44 PM  

അപ്പുവേട്ടാ...

വളരെ വിജ്ഞാനപ്രദമായ, രസകരമായ, ശാസ്ത്രസംബന്ധമായ ക്ലാസ്സിലെ ഒരു പിരിയഡ് കഴിഞ്ഞതു പോലെ തോന്നുന്നു.
പിക്സലുകളുടെയും സെന്‍‌സറുകളുടെ വലിപ്പത്തെയും കുറിച്ച് ഉണ്ടാകുന്ന സംശയങ്ങളെ ദൂരീകരിയ്ക്കാന്‍‌ സഹായകമായ പോസ്റ്റ്.

:)

സാജന്‍| SAJAN January 9, 2008 at 3:44 PM  

ഠേ!
ഇതിലൊരു തേങ്ങ എന്റെ വഹയായി ഇവിടെ കിടക്കട്ടെ,
ഇതിലെഴുതിയിരുക്കുന്നത് വിശ്വസിക്കാനാവുന്നില്ലല്ലൊ അപ്പൂ

, ഈ മെഗാപിക്സല്‍ കൂടുന്നത് കൊണ്ടൊരുകാര്യോം ഇല്ലെന്നായാല്‍ വലിയൊരു മാര്‍കെറ്റിങ്ങ് സ്ട്രാറ്റജി ആണല്ലൊ ഇടിഞ്ഞു വീഴുന്നത് ഫോട്ടോ ഇട്ടപ്പൊ മാറിപ്പോയൊതൊന്നും ഇല്ലല്ലൊ അല്ലേ?
എന്തായാലും ഇനി വല്യ മെഗാപിക്സല്‍ ക്യാമറക്ക് ഓടണ്ടാല്ലൊ അല്ലേ?
ഞാന്‍ ഒരു പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറ വാങ്ങണമെന്ന് കരുതിയതാ കൊണ്ടുപോകാന്‍ സൌകര്യത്തിന് ഇനീപ്പൊ ആ കാശുകൊണ്ട് മറ്റെന്തെങ്കിലും നോക്കാം താങ്ക്സ് ഇങ്ങെനെയൊരു ലേഖനത്തിനു:)

സാജന്‍| SAJAN January 9, 2008 at 3:46 PM  

ശ്രീയേ, പോസ്റ്റ് നന്നായി വായിച്ചിട്ട് (വേണമെങ്കില്‍ വീണ്ടും വീണ്ടും) ഇടുന്ന കമന്റ് മാത്രമേ സാധുവാകുകയുള്ളൂ, ഇത്രകഷ്ടപ്പെട്ട് തേങ്ങ ഉടച്ച ഞാനിപ്പോ ആരായി?:):):)

[ nardnahc hsemus ] January 9, 2008 at 3:50 PM  

കൊള്ളാം നല്ല പോസ്റ്റ്.

(ലേഖനം വായിച്ചിട്ട്, 12 മെഗാപിക്സല്‍ കാമറ കയ്യിലുള്ള ആര്‍ക്കെങ്കിലും 4.1 മെഗാപികസലൂമായി എക്സ്ചേഞ്ച് ചെയ്യണമെന്നുണ്ടെങ്കില്‍, എന്നെ സമീപിയ്ക്കണേ... 12 മെ. പി. യും 2000 രൂപയും തന്നാല്‍ ഞാന്‍ തയ്യാര്‍!!)

:)

Kasithumba January 9, 2008 at 4:02 PM  

Appu, you rock... wonderfully crafted segment... continue your resouceful narration...

Best wishes
Sreekumar

മയില്‍പ്പീലി January 9, 2008 at 4:24 PM  

അപ്പുമാഷേ,

ക്ലാസ്സുകള്‍ സൂപ്പര്‍... ഒരു ഡിജിറ്റല്‍ ക്യാമറ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മനസ്സിലാക്കാന്‍ താങ്കളുടെ ക്ലാസ്സുകള്‍ ഉപകരിക്കുന്നു...

ആശംസകള്‍...

ഹരിശ്രീ January 9, 2008 at 4:27 PM  

മാഷേ,

ക്ലാസ്സ്, ഉഗ്രനാകുന്നു.ക്യാമറയെ പറ്റിയുള്ള പലസംശയങ്ങളും ദൂരീകരിയ്കാന്‍ താങ്കളുടെ പോസ്റ്റുകള്‍ ഉപകാരമാകുന്നു..
തുടരുക ഈ സംരംഭം...

സ്നേഹത്തോടെ...

ഹരിശ്രീ

മഴത്തുള്ളി January 9, 2008 at 4:30 PM  

ഞാന്‍ ഇങ്ങനെയൊരു പോസ്റ്റിനായി കാത്തിരിക്കുകയായിരുന്നു. ഇനി ഒരു 6 മെഗാപിക്സല്‍ എസ്സെല്ലാര്‍ ക്യാമറ വാങ്ങിയിട്ട് വേണം അപ്പുവിന്റെ ഫോട്ടോബ്ലോഗിനെ കവച്ചുവെക്കുന്ന കുറെ ഫോട്ടോ എടുത്തൊരു ബ്ലോഗ് തുടങ്ങി അതിലിടാന്‍ ;) ആശാനെ കവച്ച് വെക്കുന്ന ശിഷ്യനോ അല്ലേ ;)

എന്തായാലും ഈ ക്യാമറാപഠന ക്ലാസ്സ് ഗംഭീരം ആയി. അഭിനന്ദനങ്ങള്‍.

:: niKk | നിക്ക് :: January 9, 2008 at 4:45 PM  

പതിവു പോലെ നല്ല പോസ്റ്റ്‌.

പൊന്നപ്പൂസേ ഞാന്‍ പറഞ്ഞു തരുന്ന കാര്യങ്ങള്‍ ഒക്കെ ഇവിടെ കൃത്യമായ്‌ എഴുതിയിട്ടുണ്ട്‌ ട്ടോ... ഹിഹിഹി ഇനി ഞാനിവിടെ നില്‍ക്കുന്നില്ലാ....

;)

കുട്ടിച്ചാത്തന്‍ January 9, 2008 at 4:53 PM  

ചാത്തനേറ്: അപ്പുവേട്ടാ ഓടിക്കോ ക്യാമറകമ്പനിക്കാരു ക്വട്ടേഷനിട്ടെന്നാ കേട്ടത്...:)

കലക്കി...

d January 9, 2008 at 6:42 PM  

ഈ മെഗാപിക്സല്‍ എന്നു പറയുന്നത് ഒരു മഹാസംഭവം ആണെന്നല്ലേ ഞാന്‍ ഇതുവരെ കരുതിയെ.. അപ്പോ, ഇതാണ് കാര്യം..
എന്നെപ്പോലുള്ളവര്‍ക്ക് വളരെ ഉപകാരപ്രദം ഈ പോസ്റ്റ്..

അച്ചു January 9, 2008 at 8:21 PM  

അപ്പുവേട്ടന്‍...ഈ എയിം ആന്റ് ഷൂട്ട് ..ഒന്നു വിശദമാക്കാമൊ??

പൈങ്ങോടന്‍ January 9, 2008 at 8:37 PM  

വീണ്ടും വിഞ്ജാനപ്രദമായ ഒരു പോസ്റ്റുകൂടി...
DSLR ഉം Aim & Shot ക്യാമറകളേയുംക്കുറിച്ചുള്ള ഒരു താരതമ്യ പഠനം നല്‍കയില്‍ കൂടുതല്‍ ഉപകാരമായിരിക്കും

വലുതാക്കി ഒരു ഫോട്ടം പ്രിന്റ് ചെയ്യണമെന്നുണ്ടെങ്കില്‍ ഫോട്ടോയുടെ ക്ലാരിറ്റി നഷ്ടപ്പെടാതെ എത്രത്തോളം വലുതാക്കാമെന്നത് പിക്സലിനെ ആശ്രയിച്ചല്ലേ ഇരിക്കുന്നത്?
ഒരു 6 MP ക്യാമറിയില്‍ എടുത്ത ചിത്രവും ഒരു 12 MP ക്യാമറയില്‍ എടുത്ത ചിത്രവും ( രണ്ടു ക്യാമറകളും P&S ആണെങ്കില്‍)ഏറ്റവും വലുതാക്കി ക്ലാരിറ്റി കുറയാതെ പ്രിന്റ് ചെയ്യാവുന്നത്
12 MP ക്യാമറയില്‍ എടുത്ത ഫോട്ടോയായിരിക്കില്ലേ ?

മന്‍സുര്‍ January 9, 2008 at 8:39 PM  

അപ്പുവേട്ടാ....

ക്യമറ..എന്ന്‌ കേട്ടാല്‍ ഫോട്ടോ പിടിക്കാന്‍ കൊള്ളാം എന്നതിന്‌ അപ്പുറത്തേക്ക്‌ ഒന്നുമറിയാത്ത....കാലം..
ഇന്ന്‌ ഒരു ഫോട്ടോ എടുക്കുബോല്‍ അറിഞ്ഞിരിക്കാന്‍ ഒത്തിരി ഒത്തിരി കാര്യങ്ങള്‍....
ക്യമറയുടെ ഉള്ളറകളിലേക്ക്‌ അതിന്റെ സാങ്കേതിക വശങ്ങളിലേക്ക്‌ ലളിതമായ വിവരണത്തൊടെ നമ്മെ കൂട്ടികൊണ്ട്‌ പോക്കുന്നു...കാഴ്‌ച്ചക്കിപ്പുറമെന്ന ബ്ലോഗ്ഗ്‌.

വളരെ വിഞ്ജാനപരമായ ഒട്ടനവധി കര്യങ്ങള്‍....

തുടരുക ഈ കഴ്‌ച്ചയുടെ നേര്‍കാഴ്‌ച്ചകള്‍

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

കുട്ടു | Kuttu January 9, 2008 at 8:46 PM  

അപ്പുവേട്ടാ, രണ്ട് കുഞ്ഞു കാര്യങ്ങള്‍

1. “എയിം ആന്‍ഡ് ഷൂട്ട്“ എന്നതിന് പകരം “പോയന്റ് ആന്റ് ഷൂട്ട്” എന്ന പദം ഉപയോഗിക്കാമായിരുന്നു എന്ന് തോന്നുന്നു. അതായിരിക്കും കുറച്ചുകൂടി പരിചിതമായ പദം.

2. എസ്.എല്‍.ആറും, പോയന്റ് ആന്റ് ഷൂട്ടും താരതമ്യം ചെയ്തത് കുറച്ച് കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നില്ലേ എന്നൊരു സംശയം. ഒരു പാട് ഘടകങ്ങള്‍ ഉണ്ടല്ലൊ. മോഡ്, ലൈറ്റ്, ലെന്‍സ് ക്വാളിറ്റി, അപ്പെര്‍ചര്‍, ഷട്ടര്‍ സ്പീഡ് അങ്ങിനെ അങ്ങിനെ.. വിവിധ ഘടകങ്ങളുടെ ഒരു പെര്‍മ്യൂട്ടേഷന്‍- കോംബിനേഷന്‍ കളിയാണല്ലൊ നല്ല റസല്യൂഷനില്‍ ഒരു ഫോട്ടോ എന്നത്. അതുകൂടി ഒന്ന് പറഞ്ഞുവയ്ക്കാമായിരുന്നു.

എസ്.എല്‍.ആര്‍ കൂടുതല്‍ മികച്ചതാകാന്‍ കാരണം ഇത് മാത്രമല്ലല്ലൊ. അനന്തമായ സാധ്യതകളല്ലേ. വരും പോസ്റ്റുകളീല്‍ അവയും പ്രതിപാദ്യ വിഷയമാകുമെന്ന് പ്രതീക്ഷിക്കുന്നു.

തുടരൂ... ആശംസകള്‍.

വേണു venu January 9, 2008 at 8:58 PM  

എന്തായാലും ഇന്ന് ഹോം വര്‍ക്ക് ചെയ്യണമല്ലോ. ലളിതമൊക്കെ തന്നെ..:)

കൊച്ചുമുതലാളി January 9, 2008 at 9:43 PM  

:)
അപ്പു മാഷേ, വളരെ നല്ല ലേഖനം.
ഈ മെഗാപിക്സലിലൊന്നും വലിയ കാര്യമൊന്നുമില്ലെന്ന് ഈ പോസ്‌റ്റ് വായിച്ചപ്പോള്‍ മനസ്സിലായി.

കൂടുതല്‍ വിശദീകരണങ്ങള്‍ അടുത്ത പോസ്‌റ്റുകളില്‍ പ്രതീക്ഷിക്കുന്നു.

Mr. K# January 9, 2008 at 9:55 PM  

ഞാനും പിക്സല്‍ കൂടുന്നതീന് ആനുപാതികമായി ക്വാളിറ്റിയും കൂടും എന്നാന്‍ വിചാരിച്ചിരുന്നത്. ആ തെറ്റിദ്ധാരണ തിരുത്തിയതിന് നന്ദി.

ദിലീപ് വിശ്വനാഥ് January 9, 2008 at 10:07 PM  

വളരെ വിജ്ഞാനപ്രദം അപ്പുവേട്ടാ... തുടരൂ..

Suraj January 9, 2008 at 10:28 PM  

Hi Appu maash,
An excellent blog, with excellent style of writing. Will be back to read the rest. Thanks for the cool info!

krish | കൃഷ് January 9, 2008 at 10:53 PM  

കുട്ടു പറഞ്ഞതിനോട് യോജിക്കുന്നു. കൂടുതലായി ഒന്നും പറയാനില്ല.
നല്ല പാഠങ്ങള്‍.. തുടരട്ടെ.

Unknown January 10, 2008 at 6:07 AM  

Appu,
A nice article on the Megapixel marketing hype. People tends to beleive that an increase in megapixels will highly increase the image quality which is not exactly true.
In this article you were comparing a point and shoot camera to a DSLR which is not an apple to apple comparison (you already mentioned that). A best comparison will be between Nikon D40X and Nikon D40 which are the entry level DSLR camera from Nikon. D40 is a 6MP sensor while D40X is a 10MP sensor. Here, the increase of 4MP doesn't reflect in the image quality, it increases only the resolution of the photograph. Increase in resolution means, you get more space to do crop. So buying a D40X which is 200 dollars more than D40 is a waste of money.

Sorry for commenting in English.

ശ്രീലാല്‍ January 10, 2008 at 8:29 AM  

എല്ലാം തെളിഞ്ഞു വരുന്നു ഗുരോ.. എല്ലാം തെളിഞ്ഞുവരുന്നു.. തലയിലേക്ക് എല്ലാം കയറുന്നു.


ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തി മെഗാ പിക്സല്‍ വിശദീകരിച്ചത് വളരെ നന്നായി.പിക്സല്‍, സെന്‍സര്‍ എന്നിവ കൂടാതെ സബ്ജക്ട് ഫോക്കസ് ചെയ്ത് ക്ലിക്കു ചെയ്യാന്‍ പറ്റുന്ന വേഗതയും എസ്.എല്‍ ആറിന്റെ മാത്രം പ്രത്യേകത.


നന്ദി വാക്കുകളില്‍ ഒതുക്കുന്നില്ല. അധികവായനയ്ക്കു തന്ന ലിങ്കുകളില്‍ പോയി നോക്കിയില്ല. വായിക്കാം.

നന്ദി,
വിനീ‍ത് ശ്രീനിവാസന്‍.. സോറി വിനീതശിഷ്യന്‍ :)
ശ്രീലാല്‍.

സജീവ് കടവനാട് January 10, 2008 at 1:13 PM  

ബാ‍ക്കികൂടി വരട്ടെ എന്നിട്ട് വേണം ക്യാമറ വാങ്ങണോന്ന് തീരുമാന്നിക്കാന്‍.

അപ്പു ആദ്യാക്ഷരി January 10, 2008 at 4:14 PM  

കൂട്ടുകാരന്റെ സംശയം, എയിം ആന്റ് ഷൂട്ട് അല്ലെങ്കില്‍ പോയിന്റെ ആന്റ് ഷൂട്ട് ക്യാമറ എന്നത് SLR അല്ലാത്ത ഏതു ഡിജില്‍ ക്യാമറയെയും വിളിക്കുന്ന പേര്. ഇതിനു മുമ്പുള്ള ഒരു പോസ്സില്‍ ഇതേപ്പറ്റി പറഞ്ഞിരുന്നു. ഇതു രണ്ടും തമ്മിലുള്ള ഒരു കമ്പാരിസണ്‍ വരുന്ന ഒരു പോസ്റ്റില്‍ തരുന്നതായിരിക്കും.

ക്ലാരിറ്റി, റെസലൂഷന്‍ എന്നിവ അങ്ങേയറ്റം കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിവയ്ക്കുന്ന രണ്ടു പദങ്ങളാണല്ലോ. റെസലൂഷനെപ്പറ്റി പറയാതെ, ഇവിടെ പിക്സല്‍ കൌണ്ടിനെപ്പറ്റി മാത്രം പ്രദിപാദിച്ചതിനാലാണെന്നു തോന്നുന്നു പലര്‍ക്കും സംശയങ്ങള്‍ മാറിയിട്ടില്ലാത്തറ്റ്. റെസലൂഷനെപ്പറ്റി നാം താമസിയാതെ (കഴിവതും അടുത്ത പോസ്റ്റില്‍ത്തന്നെ) ചര്‍ച്ചചെയ്യാം. ഘണ്ഡശ്ശയായി പ്രസിദ്ധീകരിക്കുന്ന ബ്ലോഗ് പോസ്റ്റുകളില്‍ ഇങ്ങനെയല്ലേ സാധിക്കൂ... അല്‍പ്പം ക്ഷമിക്കൂ, കാത്തിരിക്കൂ.

അപ്പു ആദ്യാക്ഷരി January 10, 2008 at 4:20 PM  

സപ്തേട്ടന്റെ സജഷനോടു യോജിക്കുന്നു. പക്ഷേ എന്റെ പരിമിതമായ സാഹചര്യങ്ങളീല്‍ രണ്ട് വ്യത്യസ്ത റെസലൂഷനിലുള്ള SLR കള്‍ സംഘടിപ്പിക്കുക തികച്ചും ബുദ്ധിമുട്ടുതന്നെ. ഒരേ ഫോട്ടോകള്‍ തന്നെ താരതമ്യം ചെയ്തില്ലെങ്കില്‍ ശരിയാവുകയുമില്ലല്ലോ. ആര്‍ക്കെങ്കിലും ഇങ്ങനെയൊരു സൌകര്യമുണ്ടെങ്കില്‍ ഫോട്ടോകള്‍ അയച്ചുതന്നാല്‍ വലിയ ഉപകാരമാവും.

Anonymous,  January 10, 2008 at 4:57 PM  

അപ്പുവേട്ടാ‍ വളരെ ഉപകാരപ്രദമായ പോസ്റ്റ്. ഞാന്‍ ഒരു എന്‍‌ട്രി ലെവല്‍ ഡി എസ് എല്‍ ആറിലേക്ക് മാറുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണ്. [തിടുക്കമില്ല ;) ]ബാക്കി പോസ്റ്റുകളും കൂടി വായിച്ച് അത്യാവശ്യമുള്ളത് മനസ്സിലാക്കിയിട്ടേ ഇനി തീരുമാനം ഉള്ളൂ.

സപ്തേട്ടന്റെ കമന്റിനും നന്ദി.

നവരുചിയന്‍ January 10, 2008 at 5:55 PM  

നന്നായിരികുന്നു ലേഖനം ...
കുറെ ഓകെ ഞാന്‍ വായിച്ചു മനസിലകിയ കാര്യം ആണ് എങ്കിലും ഇതോകെ മലയാളത്തില്‍ വായിച്ചപ്പോള്‍ എന്തോ ഒരു സുഖം . ഒരേ റെസല്യൂഷന്‍ ഉള്ള രണ്ടു ഡിജിറ്റല്‍ SLR എടുത്ത പടം ഞാന്‍ അടുത്ത വാരം അയച്ചു തരാം . എന്റെ ഒരു സുഹൃത്തിന്‌ nikkon 40X എനിക്ക് cannon 400D yum ഉണ്ട് ... അപ്പൊ ഒരു കൈ നോകാം . ഞാന്‍ മെയില് അയയ്ക്കാം അവനേം ഇങ്ങനെ ഒരു ലേഖനം ആകുമോ ?

Sreejith K. January 10, 2008 at 8:22 PM  

നല്ല ലേഖനം. പുതുതായി പലതും മനസ്സിലാക്കി. ഒരുപാട് നന്ദി.

Mahesh Cheruthana/മഹി January 10, 2008 at 10:51 PM  

അപ്പുവേട്ടാ,
വളരെ വിജ്ഞാനപ്രദമായ ലേഖനം തന്നെ!
എല്ലാവിധ ഭാവുകങ്ങളും !

അങ്കിള്‍ January 11, 2008 at 7:40 AM  

കുട്ടുവിന്റെ കമ്മന്റാണ് എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത്‌.

ഈ പോസ്റ്റിലെ വിഷയത്തിനെപറ്റി പറയേണ്ട എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്‌ അപ്പു പോലും അവകാശപ്പെടില്ല. ഇതു വായിക്കുന്ന ചിലര്‍ക്കെങ്കിലും വിട്ടുപോയ കാര്യങ്ങളെപറ്റി അവഗാധമായ ജ്ഞാനം ഉണ്ടായിരിക്കാം. ഒരു പ്രത്യേക പോസ്റ്റായി അവരുടെ ബ്ലോഗില്‍ രേഖപ്പെടുത്തുന്നതിനു പകരം കമന്റുകളായി ഇവിടെത്തന്നെ പരഞ്ഞിരുന്നെങ്കില്‍ ഒരു സ്ഥലത്ത്‌ വന്ന്‌ ഏതാണ്ടെല്ലാം പഠിച്ച്‌ പോകാമായിരുന്നു.

കുട്ടുവിന്റെ കമന്റ്‌ കണ്ടിട്ട്‌ അദ്ദേഹത്തിനും ചിലകാര്യങ്ങളെപറ്റി കൂടുതല്‍ അറിയാമെന്ന്‌ തോന്നുന്നു. അപ്പുവിനോടാവശ്യപ്പെടുന്നതിനു പകരം കുട്ടുവിനും അതിവിടെ ചെയ്യാം. ഒരു പക്ഷേ അപ്പു ചെയ്യുന്നതു പോലെ വ്യക്തമായില്ലെങ്കില്‍ ആ കാര്യങ്ങല്‍ മാത്രം വിശദീകരിച്ചാല്‍ മതിയല്ലോ. അങ്ങനെ ഈ പോസ്റ്റ് ഈ വിഷയത്തെപറ്റിയുള്ള ഒരു പരിപൂര്‍ണ്ണ ഗ്രന്ഥമായി മാറും.

കുട്ടുവിനെ നിരുത്സാഹപ്പെടുത്തിയതല്ല കേട്ടോ.

കുട്ടു | Kuttu January 14, 2008 at 10:05 AM  

അങ്കിള്‍:
അയ്യോ, ഞാന്‍ വരാന്‍ വൈകി. ക്ഷമിക്കുക..
ഇനി മുതല്‍ കൂടുതല്‍ വിശദമായി കമന്റ് ഇടാന്‍ ശ്രമിക്കാം. പോയന്റ് ആന്റ് ഷൂട്ടും, എസ്.എല്‍.ആറും താരതമ്യ്ം ചെയ്തുള്ള പോസ്റ്റ് വിശദമായി അപ്പുവേട്ടന്‍ ഇടുന്നുണ്ടല്ലൊ... കാത്തിരിക്കുന്നു....

Joji January 18, 2008 at 8:36 AM  

The post is very simple and informative, thanks sharing these details

കുഞ്ഞായി | kunjai January 18, 2008 at 8:47 PM  

വളരെ നല്ല അറിവ് പകരുന്ന പോസ്റ്റ്

Sherlock January 19, 2008 at 8:50 PM  

വിജ്ഞാനപ്രദം...കുറച്ചു തെറ്റിദ്ധാരണകള്‍ മാറികിട്ടി..:)

ഏ.ആര്‍. നജീം January 19, 2008 at 9:23 PM  

ഡിജിറ്റല്‍ ക്യാമറകളെപ്പറ്റിയുള്ള സാങ്കേതിക കാര്യങ്ങള്‍ക്കായ ഒരു റഫറന്‍സ് പുസ്തകം പോലെ ഞാന്‍ ഈ പോസ്റ്റ് സേവ് ചെയ്തു വക്കും... :)

നന്ദി..

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് January 29, 2008 at 1:57 PM  

മിസ്സായ ക്ലാസുകളെല്ലാം വായിച്ച് ഞാനും ഉണ്ടി അവസാന ബെഞ്ചില്‍ !

അഭിലാഷങ്ങള്‍ January 29, 2008 at 2:44 PM  

അപ്പൂ...

ബൂലോകത്തിന് ഇത്തരം ബ്ലോഗുകളും പോസ്റ്റുകളുമാണ് ആവശ്യം..

റെസലൂഷനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അടുത്തപോസ്റ്റില്‍ വായിക്കാന്‍ കാത്തിരിക്കുന്നു..

അപ്പൂ... നന്നായപ്പൂ..

വെരി ഇന്‍ഫര്‍മേറ്റീവ്..

വാളൂരാന്‍ May 7, 2008 at 10:24 PM  

ഒരുപാട് പുതിയ കാര്യങ്ങള്‍ അറിയാന്‍ പറ്റി... വളരെ സന്തോഷം....

Satheesh Haripad October 5, 2008 at 10:27 PM  

വളരെയധികം നന്ദി അപ്പു.
ഇത് എന്നെപോലെയുള്ള 'കുഞ്ഞുഫോട്ടോഗ്രാഫര്‍‌മാര്‍' ക്ക് ഒരു പ്രചോദനം ആണ്. ഇനിയും കൂടുതല്‍ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു.

വീകെ March 11, 2009 at 12:01 AM  

അപ്പു മാഷെ,
അടുത്ത പ്രാവശ്യം നാട്ടിൽ പോകുമ്പോൾ നല്ല ഒരു ക്യാമറ വാങ്ങണമെന്നു കരുതിയിരിക്കയായിരുന്നു. കൂട്ടുകാരൻ പറഞ്ഞത് 10 മെഗാപിക്സൽ ആയാൽ നല്ല ക്ലിയറായിരിക്കും ഫോട്ടോകൾ എന്നാണ്.അതു വാങ്ങിയിരുന്നെങ്കിൽ വലിയ മണ്ടത്തരമായിപ്പോയേനെ...
ഇനിയെന്തായാലും മാഷിന്റെ ഉപദേശമനുസരിച്ചു മാത്രം. ആദ്യം എല്ലാം ഒന്നു വായിക്കട്ടെ.....
വളരെ നന്ദി.

kazhchakkaran December 13, 2009 at 12:46 PM  

പ്രിയ അപ്പുവിന്ന്,
നിങ്ങളുടെ ശ്രമം വളരെ പ്രശംസനീയമാണു,എന്റെ സ്വന്തം അനുഭവത്തില്,തെറ്റായ എന്റെ ഒരുപാട് ധാരണകളെ തിരുത്തീ ശരിയായ ഒരു പാട് അരിവുകൽ നൽകിയ നിൻങ്ങൾ ഇനിമുതലുള്ള എന്റെ എല്ലാ ചിത്രത്തിലും ഒരു അദ്ര്ശ്യ സാനിന്നിധ്യമായുൻഡാകും.
if U dont mind please visit my flickr photo sream account.
payyanur.hamedias

thanX

Prasanth March 7, 2010 at 5:58 PM  

valare gunaprathamayi ettande ee paadam....Thankyou chetta......:)) :)

NAVEEN April 13, 2010 at 1:43 PM  

അപ്പു ഏട്ടാ ടോപ്‌ ആയിട്ടുണ്ട്. കാര്യങ്ങള്‍ ഒക്കെ മനസിലായി വരുന്നു.

Aswin April 10, 2014 at 7:36 PM  

ഞാൻ ഒരു Canon EOS 5D DSLR Mark III വാങ്ങാൻ ഉദ്ദേശിക്കുന്നു.

Unknown August 10, 2017 at 2:11 PM  

എനിക്ക് ഒരു DSLRക്യാമറ വാങ്ങാന്‍ ആഗ്രഹമുണ്ട്.എനിക്ക് ഫോടോ എടുക്കുന്നത് വളരെ ഇഷ്ടമുള്ള കാര്യമാണ്.എന്റെ കയ്യില്‍ ഒരു point shoot കാമറ ഉണ്ട്.വലിയ കുഴപ്പമില്ലാതെ ഫോട്ടോ എടുക്കും.എന്റെ ബജ്ജറ്റ് 35000 രൂപയാണ്.ഞാന്‍ നെറ്റില്‍ അന്വേഷിച്ചപ്പോള്‍ nikon D3300& D3400എന്നീ ക്യാമറകള്‍ എന്റെ ബജ്ജറ്റില്‍ വരുന്ന നല്ല ക്യാമറകള്‍ എന്ന് കണ്ടു.മറ്റു ക്യാമറകളുമായി COMPARE ചെയ്തപോഴും ഈ ക്യാമറകള്‍ മുന്നിട്ടു നില്കുന്നുണ്ട്.അതിന്ടെ LINK ഞാന്‍ താഴെ ഇട്ടിട്ടുണ്ട് .എനിക്ക് ഈ കാര്യത്തില്‍ നല്ല ഒരു നിര്‍ദേശം തരുമെന്ന് പ്രതീക്ഷിക്കുന്നു..
http://cameradecision.com/compare/Nikon-D3400-vs-Nikon-D3300

About This Blog

ഞാനൊരു പ്രൊഫഷനല്‍ ഫോട്ടോഗ്രാഫറല്ല. വായിച്ചും കണ്ടും കേട്ടും പരീക്ഷിച്ചും ഫോട്ടോഗ്രാഫിയില്‍ പഠിച്ചിട്ടുള്ള കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാനൊരിടമാണ് ഈ ബ്ലോഗ്.

  © Blogger template Blogger Theme II by Ourblogtemplates.com 2008

Back to TOP