ഫോഗ്രാഫുകളുടെ ഭംഗിയും നിലവാരവും എപ്പോഴും ക്യാമറകളുടെ വിലയിൽ മാത്രം അധിഷ്ഠിതമല്ല; കാരണം ക്യാമറകളല്ല ചിത്രങ്ങൾ എടുക്കുന്നത് എന്നതു തന്നെ! ഒരു നല്ല ഫോട്ടോ ജനിക്കുന്നത് പ്രതിഭാധനനായ ഒരു ഫോട്ടോഗ്രാഫറുടെ മനസ്സിലാണ്.

Thursday, November 29, 2007

പാഠം 1 : ക്യാ - ക്യാമറ

വര്‍ണ്ണക്കാഴ്ചകളുടെ ലോകം!

പലവര്‍ണ്ണങ്ങളിലുള്ള പൂക്കള്‍, ഇളംപുല്ലിന്റെ പച്ചപ്പ്‌, കിളികളുടെയും പൂമ്പാറ്റകളുടെയും നിറപ്പകിട്ടുകള്‍, ആകാശത്തിന്റെ നീലനിറം, മഴവില്ലിന്റെ വര്‍ണ്ണശബളിമ, ഉദയാസ്തമയങ്ങളുടെ വര്‍ണ്ണവിന്യാസങ്ങള്‍ ഇങ്ങനെ നമുക്കു ചുറ്റുമുള്ള നിറങ്ങളെപ്പറ്റി എഴുതാന്‍ തുടങ്ങിയാല്‍ അതിനൊരവസാനം ഉണ്ടാവില്ല; അത്രയ്ക്കുവര്‍ണ്ണശബളമാണു നമ്മുടെ പ്രപഞ്ചം. അതുപോലെ നാം ജീവിക്കുന്ന ചുറ്റുപാട്‌, നമ്മുടെ സമൂഹം, വീട്‌, കുടുംബം അതെല്ലാം അതേ നിറപ്പകിട്ടോടെ, അതും ത്രിമാനരൂപത്തില്‍, നമുക്ക്‌ അനുഭവേദ്യമാകുവാന്‍ സ്രഷ്ടാവുനല്‍കിയിരിക്കുന്ന രണ്ടു കണ്ണുകള്‍. പഞ്ചേന്ദ്രിയങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായതേതെന്നു ചോദിച്ചാല്‍ - ഞാന്‍ പറയും കാണാനുള്ള കഴിവാണെന്ന്, ശരിയല്ലേ?

പക്ഷേ ഈ കാഴ്ചകളോരോന്നും കാലവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ഓരോ നിമിഷം കഴിയുമ്പോഴും നാം കണ്ടകാഴ്ചകളൊക്കെയും പുറകോട്ടുപോവുകയാണ്‌. പലതും നശിക്കുകയും ചെയ്യുന്നു.



ഇങ്ങനെ മുന്നോട്ടു അതിവേഗം കുതിക്കുന്ന കാലചക്രത്തിന്റെ പിടിയില്‍നിന്നും ചില മുഹൂര്‍ത്തങ്ങളെയെങ്കിലും "പിടിച്ചെടുത്ത്‌" എന്നത്തേക്കുമായി സൂക്ഷിക്കുവാന്‍ കഴിയുമോ എന്ന ചോദ്യം പുരാതനകാലം മുതല്‍ക്കുതന്നെ മനുഷ്യരുടെ ഉള്ളില്‍ ഉണ്ടായിരുന്നതാണ്‌. ആദ്യമൊക്കെ അവന്‍ വരകളിലൂടെ കാഴ്ചകളുടെലോകത്തെ പ്രതലങ്ങളില്‍ കോറിയിട്ടു, പിന്നീട്‌ ചിത്രകല വളര്‍ന്നുവന്നു. പക്ഷേ അതിലൊക്കെയും സാരമായി പ്രതിഫലിച്ചിരുന്നത്‌ ആ കലാകാരന്റെ മനസ്സിലെ കാഴ്ചകളായിരുന്നു. അതില്‍നിന്നും വ്യത്യസ്തമായി, കാണുന്നകാഴ്ചകളെ അതുപോലെ പിടിച്ചെടുക്കാനുള്ള സാങ്കേതികവിദ്യയാണ്‌ ഫോട്ടോഗ്രാഫിയിലൂടെ മനുഷ്യന്‍ കരഗതമാക്കിയത്‌. സമയത്തെ അല്ലെങ്കില്‍ കാലത്തിന്റെ ഓട്ടത്തെ ഒരു ഫ്രെയിമിലാക്കി "ഫ്രീസ് ചെയ്ത്‌" സൂക്ഷിക്കുന്ന വിദ്യ!


1839 ല്‍ സര്‍ ജോണ്‍ ഹെര്‍സെല്‍ (Sir John Herschel) ആണ്‌ ഫോട്ടോഗ്രാഫി എന്ന പദം ആദ്യമായി മുന്നോട്ടുവച്ചത്. രണ്ടു ഗ്രീക്ക്‌ വാക്കുകളില്‍ നിന്നാണ്‌ ഫോട്ടോഗ്രാഫി എന്ന വാക്ക്‌ ഉണ്ടാക്കിയിരിക്കുന്നത്‌. ഫോട്ടോസ്‌ എന്നാല്‍ പ്രകാശം എന്നും ഗ്രാഫീന്‍ എന്നാല്‍ വരയ്ക്കുക അല്ലെങ്കില്‍ എഴുതുക എന്നുമാണ്‌ അര്‍ത്ഥം. പേരു സൂചിപ്പിക്കുന്നതുപോലെ പ്രകാശത്തെവരയ്ക്കുന്ന അല്ലെങ്കില്‍ റിക്കോര്‍ഡുചെയ്തുവയ്ക്കുന്ന സാങ്കേതിക വിദ്യയാണ്‌ ഫോട്ടോഗ്രാഫി.


ക്യാമറ ഒബ്‌സ്ക്യുറ (camera obscura) എന്ന ലാറ്റിന്‍ വാക്കില്‍നിന്നാണ്‌ ക്യാമറ എന്ന പേരുണ്ടായത്‌. ഈ വാക്കിന്റെ അര്‍ത്ഥം ഇരുട്ടുമുറി എന്നാണ്‌. അക്കാലത്ത്, ഒരു ഇരുട്ടുമുറിയുടെ ഒരു ഭിത്തിയിലുള്ള സൂക്ഷദ്വാരത്തില്‍ക്കൂടി കടന്നുവരുന്ന പ്രകാശരശ്മികള്‍ ദ്വാരത്തിനു മുമ്പിലുള്ള വസ്തുക്കളുടെ (മരങ്ങളുടെയും കെട്ടിടങ്ങളുടെയും മറ്റും) പ്രതിബിംബം മുറിയിലെ എതിര്‍വശത്തുള്ള ഭിത്തിയില്‍ രൂപ്പപ്പെടുത്തും (ഒരു ലെന്‍സ് സുഷിരത്തിലുറപ്പിച്ചാല്‍ കൂടുതല്‍ വ്യക്തമായ പ്രതിബിംബം ലഭിക്കും) എന്നു കണ്ടുപിടിച്ചിരുന്നു. ഇങ്ങനെയുണ്ടാകുന്ന പ്രതിബിംബത്തെ ചിത്രകാരന്മാര്‍ ക്യാന്‍‌വാസിലേക്ക് ചായങ്ങള്‍ ഉപയോഗിച്ച് പകര്‍ത്തുകയും ചെയ്തിരുന്നു. ഇതാണ് പില്‍ക്കാലത്ത് ക്യാമറയുടെ നിര്‍മ്മാണത്തിലേക്ക് എത്തിച്ച മൂലരൂപം. 1888 ല്‍ ജോര്‍ജ്ജ്‌ ഈസ്റ്റ്‌മാന്‍ (George Eastman) ആണ്‌ നാം ഇന്നുകാണുന്ന രീതിയിലുള്ള റോള്‍ഫിലിം ക്യാമറയുടെ ആദിമരൂപം ഉണ്ടാക്കുന്നത്‌. എന്നാല്‍ ക്യാമറയുടെ പിന്നിലുള്ള അന്വേഷണം അതിനും എത്രയോമുമ്പുതന്നെ തുടങ്ങിയിരുന്നു! അതേപ്പറ്റി കൂടുതല്‍ അറിയുവാന്‍ താല്‍പര്യമുള്ളവര്‍ക്ക്‌ ഇവിടെ നോക്കാവുന്നതാണ്‌.

ഒരു വസ്തുവിനെ കാണുന്നതിന്‌ പ്രകാശംവേണം എന്ന് നമുക്ക്‌ എല്ലാവര്‍ക്കും അറിയാം. ഒരു വസ്തുവില്‍നിന്നും പുറപ്പെടുന്ന പ്രകാശ കിരണങ്ങള്‍ - അത്‌ അതില്‍നിന്നു പുറപ്പെടുന്നതായാലും (ഉദാ: സൂര്യന്‍, തീയ്‌) അതല്ല അതില്‍നിന്നു പ്രതിഫലിക്കുന്നതായാലും (ഉദാ: പകല്‍ വെളിച്ചത്തില്‍ നാം കാണുന്ന കാഴ്ചകള്‍) നമ്മുടെ കണ്ണുകളില്‍ പതിക്കുമ്പോഴാണ്‌ നമുക്ക്‌ കാണാന്‍ സാധിക്കുന്നത്‌. കണ്ണിലെ റെറ്റിനയിലെ കോശങ്ങളില്‍ പതിക്കുന്ന പ്രകാശകിരണങ്ങളെ തലച്ചോര്‍ എന്ന സൂപ്പര്‍കമ്പ്യൂട്ടര്‍ നിമിഷാര്‍ദ്ധത്തില്‍ പ്രോസസ് ചെയ്ത്‌ നാംകാണുന്നതെന്ത്‌ എന്ന് നമുക്ക്‌ വ്യക്തമാക്കിത്തരുന്നു. ഇതേ പ്രക്രിയ പുനഃ‍സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ ഫോട്ടോ എടുക്കാം എന്നതായിരുന്നു ഇന്നുനാംകാ‍ണുന്ന രീതീയിലുള്ള ക്യാമറയുടെ കണ്ടുപിടുത്തത്തിനു പിന്നിലെ പ്രചോദനം. (പ്രവര്‍ത്തനതത്വം ഏകദേശം ഒന്നുതന്നെയെങ്കിലും പ്രവര്‍ത്തനമികവില്‍ കണ്ണ്‌ അനുവര്‍ത്തിക്കുന്ന രീതിയുടെ ഏഴയലത്തുപോയിട്ട്‌, ലക്ഷത്തില്‍-അയലത്തുപോലും ഇന്നത്തെ ഫോട്ടോഗ്രാഫി ടെക്നോളജി എത്തിയിട്ടില്ല എന്നതു മറ്റൊരുകാര്യം!).


ഒരു ക്യാമറയുടെ പ്രവര്‍ത്തനവും ഏറെക്കുറെ ഇങ്ങനെതന്നെ. ഫോട്ടോയാക്കിമാറ്റാന്‍ നാം ഉദ്ദേശിക്കുന്ന വസ്തുവില്‍നിന്നും അല്ലെങ്കില്‍ രംഗത്തുനിന്നും വരുന്ന പ്രകാശകിരണങ്ങളെ ഒരു ലെന്‍സില്‍കൂടി കടത്തിവിട്ട് അതിന്റെ ഒരു ദ്വിമാന പ്രതിബിംബം സൃഷ്ടിക്കുകയും, ആ പ്രതിബിംബത്തെ അതേപടി ഒരു ഫിലിമിലോ, ഡിജിറ്റല്‍ സെന്‍സറിലോ പതിപ്പിച്ച് ആ രംഗം പുനഃസൃഷ്ടിക്കുകയാണ് ഒരു ക്യാമറചെയ്യുന്നത്. പ്രവര്‍ത്തനതത്വം ഇത്ര നിസ്സാരമെങ്കിലും ഒരു നല്ല ഫോട്ടോയ്കൂപിന്നില്‍ അനേകം കാര്യങ്ങള്‍ ഒരു (ഡിജിറ്റല്‍) ക്യാമറചെയ്യുന്നുണ്ട്, നമ്മള്‍ ക്യാമറയുടെ ക്ലിക്ക് ശബ്ദം കേള്‍ക്കുന്ന അത്രയും സമയത്തിനുള്ളിത്തന്നെ! ഫിലിം ക്യാമറകളുടെ രീതികളും സമാ‍നമാണ്, ഡിജിറ്റല്‍ ക്യാമറയോളം സങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ തത്സമയം നടക്കുന്നില്ലെങ്കില്‍ക്കൂടി.


നല്ലൊരു ഡ്രൈവറാകാന്‍ കാറിന്റെ മെക്കാനിസം അറിയണമെന്നില്ല. എന്നാല്‍ നല്ല ഒരു ഫോട്ടോഗ്രാഫറാകാന്‍ ക്യാമറയുടെ അടിസ്ഥാന പ്രവര്‍ത്തനരീതികള്‍ മനസ്സിലാക്കിയിരിക്കുന്നതു നന്നായിരിക്കും - പ്രത്യേകിച്ചും നിങ്ങള്‍ ഒരു SLR ക്യാമറയോ, കോം‌പാക്റ്റ് മോഡലുകളിലെ സെമി-മാനുവല്‍ മോഡുകളോ ഉപയോഗിച്ച് അല്‍പ്പം ക്രിയേറ്റീവ് ആകാന്‍ ആഗ്രഹിക്കുന്നു എങ്കില്‍.

ക്യാമറയുടെ അടിസ്ഥാന പ്രവര്‍ത്തനതത്വം അടുത്തറിയണം എന്നാഗ്രഹമുള്ളവര്‍ക്കായി പാഠം 9 ല്‍ ഒരു ക്യാമറ മാനുവലായി പ്രവര്‍ത്തിപ്പിച്ച് ഫോട്ടോയെടുക്കുന്നത് ചിത്രങ്ങള്‍ സഹിതം വിവരിച്ചിട്ടുണ്ട്.


അതിനാല്‍ ഫോട്ടോഗ്രാഫിയെപ്പറ്റി കൂടുതല്‍ അറിയുന്നതിനു മുമ്പായി ക്യാമറയെ ഒന്നടുത്തറിയാം. നിങ്ങളില്‍ പലര്‍ക്കും ഇതില്‍ ചിലതൊക്കെ അറിയാമായിരിക്കാം; എങ്കിലും അറിയാന്‍ പാടില്ലാത്തവര്‍ക്കു വേണ്ടി എന്താണ്‌ ക്യാമറ, അതിന്റെ പ്രവര്‍ത്തനതത്വം എങ്ങനെ, ഡിജിറ്റല്‍ ക്യാമറയും ഫിലിം ക്യാമറയും തമ്മിലുള്ള വ്യത്യാസങ്ങളെന്തെല്ലാം, എന്താണ് SLR ക്യാമറ, ക്യാമറയുമായി ബന്ധപ്പെട്ടുകേള്‍ക്കുന്ന പല സാങ്കേതിക പദങ്ങളുടെയും - മെഗാപിക്സല്‍, റെസൊലൂഷന്‍, ISO, വൈറ്റ്ബാലന്‍സ് തുടങ്ങിയവ - അര്‍ത്ഥമെന്ത്‌ ഇതൊക്കെ ഏറ്റവും ലളിതമായി ഒന്നു പറഞ്ഞിട്ട് മുമ്പോട്ട് പോകാം എന്നു കരുതുന്നു.

അതൊക്കെ അടുത്ത പോസ്റ്റില്‍.




ഈ ബ്ലോഗില്‍ വരുന്ന പോസ്റ്റുകള്‍ തുടര്‍ച്ചയായി കാണാനാഗ്രഹിക്കുന്നവര്‍ അവരുടെ ഇ-മെയില്‍ അഡ്രസ് കമന്റുകളില്‍ ഇട്ടാല്‍ പുതിയ പോസ്റ്റുകള്‍ വരുമ്പോള്‍ ഒരു മെയിലില്‍ കൂടി അറിയിക്കുന്നതായിരിക്കും.


Camera, Canon, Nikon, Fujifilm, Olympus, Kodak, Casio, Panasonic, Powershot, Lumix, Digital Camera, SLR, Megapixel, Digital SLR, EOS, SONY, Digial zoom, Optical Zoom

92 comments:

അപ്പു ആദ്യാക്ഷരി November 29, 2007 at 7:10 AM  

ഫോട്ടോഗ്രാഫി പഠനത്തിലെ ആദ്യപോസ്റ്റ്.

ശ്രീലാല്‍ November 29, 2007 at 7:16 AM  

ക്ലാസില്‍ ആദ്യമെത്തിയ ശിഷ്യന്‍. അനുഗ്രഹിച്ചാലും.

ശ്രീ November 29, 2007 at 7:36 AM  

അപ്പു’മാഷേ’

ഇത്തിരി ലേറ്റായെങ്കിലും ഫസ്റ്റ് പിരീഡ് കട്ടു ചെയ്യാതെ ഞാനും ഇങ്ങെത്തി.

നല്ല വിജ്ഞാനപ്രദമായ പോസ്റ്റ്...

“കാണുന്നകാഴ്ചകളെ അതുപോലെ പിടിച്ചെടുക്കാനുള്ള സാങ്കേതികവിദ്യയാണ്‌ ഫോട്ടോഗ്രാഫിയിലൂടെ മനുഷ്യന്‍ കരഗതമാക്കിയത്‌. സമയത്തെ അല്ലെങ്കില്‍ കാലത്തിന്റെ ഓട്ടത്തെ ഒരു ഫ്രെയിമിലാക്കി "ഫ്രീസ് ചെയ്ത്‌" സൂക്ഷിക്കുന്ന വിദ്യ!”

തുടരട്ടെ!
:)

Unknown November 29, 2007 at 7:48 AM  

അപ്പു,
ഈ ഉദ്യമത്തിന് എല്ലാ വിധ ആശംസകളും, ക്ലാസ്സുകള്‍ മുടങ്ങാതെ നോക്കണം :)

പാനിങ്ങിനെ കുറിച്ച് മംഗ്ലീഷില്‍ എഴുതിവെച്ചിട്ടു കുറേനാളായി, അടുത്തെങ്ങും പോസ്റ്റാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല :(

ആഷ | Asha November 29, 2007 at 8:23 AM  

അപ്പുസാര്‍,
എന്നെയും കൂടെ ഈ ക്ലാസില്‍ ചേര്‍ക്കണേ
ആദ്യപാഠമൊക്കെ പഠിച്ചു കഴിഞ്ഞു
നാളെ ചോദ്യം ചോദിക്കുവോ?
പറഞ്ഞില്ലേല്‍ അടിയുണ്ടോ?

ശ്രീലാല്‍ November 29, 2007 at 8:35 AM  

പാഠശാലയിലെ ആദ്യ ദിനം നന്നായി. നല്ല തുടക്കം. അടുത്ത പോസ്റ്റിനു ഇപ്പൊഴേ കാത്തിരിക്കുന്നു.

ഒബ്സ്ക്യൂറ എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഇപ്പൊഴല്ലേ സംഗതി മനസ്സിലായത്. അതു പോലെ പോസ്റ്റില്‍ കൊടുത്ത ലിങ്ക് വളരെ ഉപകാരമായി. നിക്കോര്‍ എന്ന ബ്രാന്‍ഡ് നെയിം വന്നത് എവിടെ നിന്നാണെന്നും മനസ്സിലായി.

un November 29, 2007 at 8:38 AM  

നല്ല ഉദ്യമം. തുടരൂ..

കുഞ്ഞന്‍ November 29, 2007 at 8:51 AM  

വിജ്ഞാന പ്രദമായ എഴുത്ത്..!


ഇത് ശരിയല്ല മാഷെ, മംഗളത്തിലും മനോരമയിലും വരുന്ന നോവല്‍ പോലെ, അടുത്ത അദ്ധ്യായത്തിനുവേണ്ടി ഉദ്വോഗത്തോടെ കാത്തിരിപ്പിക്കുന്ന വരികളാണ് മനോഹരമായി എഴുതിയിക്കുന്നത്, ഇങ്ങനെ ആകാംക്ഷയില്‍ നിര്‍ത്തല്ലെ..

Rasheed Chalil November 29, 2007 at 9:09 AM  

തികച്ചും വിജ്ഞാനപ്രദം. എഴുത്ത് തുടരൂ... കൂടുതല്‍ അറിയാനായി കാത്തിരിക്കുന്നു.

ദിലീപ് വിശ്വനാഥ് November 29, 2007 at 9:37 AM  

അപ്പുവേട്ടാ, നന്നാവുന്നുണ്ട്, തുടരൂ.

മുസ്തഫ|musthapha November 29, 2007 at 10:12 AM  

എന്നെ കൂടെ ശിഷ്യനായ് സ്വീകരിച്ചാലും...
(agrajann@gmail.com)

വരാന്‍ വെച്ച ശിഷ്യന്‍ വഴീ തങ്ങില്ലെന്നാ... :)

krish | കൃഷ് November 29, 2007 at 10:22 AM  

ക്ലാസ്സില്‍ ബെല്ലടിച്ചല്ലേ!

:)

സഹയാത്രികന്‍ November 29, 2007 at 10:27 AM  

അപ്പ്വേട്ടാ അപ്പ്വേട്ടാ...എന്നേം കൂടി കൂട്ട്വോ....
ഞാനുണ്ട് ഈ ക്ലാസില്...

ഹും... ആവശ്യം അറിയിച്ചപ്പോ ദക്ഷിണയായി സ്വയം പിടിച്ച പോട്ടം വയ്ക്കാന്‍ പറഞ്ഞു...
സ്വന്തമായി ഒരു ക്യാമറ ഇല്ലാത്തവന്റെ കൈയ്യില്‍ എന്തുണ്ടാകാന്‍...
അവസാനം... ഫോട്ടോഷോപ്പിലെ ചില ഗുരുക്കന്മാരെ മനസ്സില്‍ ധ്യാനിച്ച്... പച്ചയും നീലയും മറ്റും കലര്‍ന്ന ഒരു ഹെഡറങ്ങ് കാച്ചി...
മെയില്‍ മുഴുവനായി കിട്ടുന്നതിനു മുന്‍പെ കൈയ്യില്‍ പിടീച്ച് ക്ലാസിലിരുത്തി...
പിന്നെ സിരകളില്‍ അപ്പര്‍ച്ചറും, മനസ്സില്‍ ഷട്ടര്‍ സ്പീഡും നിറച്ച് ക്ലാസിലിരുന്നു...
ഫോട്ടോഗ്രാഫീ കേ യേ ക്ലാസ് കബീ നഹി ഖതം ഹോ ജായേഗാ... ഹ ഹ ഹ...

:)


അപ്പ്വേട്ടാ ..എല്ലാ ആശംസകളും തുടരൂ
:)

വേണു venu November 29, 2007 at 10:36 AM  

ഇന്നത്തെ ക്ലാസ്സു് നല്ലതായിരുന്നു. ഹോം വര്‍ക്കില്ലാത്തതിനാല്‍‍ സന്തോഷം. എല്ലാ ക്ലാസ്സിനും ഉള്ള ഫീസ്സടച്ചു് ഞാനും ചേര്‍ന്നു.:)

കുറുമാന്‍ November 29, 2007 at 11:06 AM  

അപ്പുമാഷെ,

നമോവാകം

അല്പം വൈകി..ഇനി മുതല്‍ വൈകില്ല. സമയത്ത് തന്നെ എത്തികൊള്ളാം.

മൊത്തം കോഴ്സിനുള്ള ഫീസ് ഒരുമിച്ചടച്ചു.

ഞാന്‍ എവിടേയാ ഇരിക്കേണ്ടത് ക്ലാസ്സില്‍?

പ്രയാസി November 29, 2007 at 1:03 PM  

നന്നായി.. അഡ്മിഷന്‍ തീര്‍ന്നൊ!?

Murali K Menon November 29, 2007 at 1:52 PM  

അപ്പുമാഷ് കാര്യങ്ങളൊക്കെ രസകരമായ് പറഞ്ഞുതുടങ്ങിയതോണ്ട് പിള്ളേര് ഒഴപ്പാതെ ഇനി ക്ലാസ്സില്‍ കേറുന്നുള്ളത് രണ്ടര തരം. ഉഷാറാവുന്നുണ്ട്.

ഒരു മലയാളം തിരുത്ത്:
സൃഷ്ടാവ് - തെറ്റ്
സ്രഷ്ടാവ് - ശരി
ഒന്നുകില്‍ സ്രഷ്ടാവ് എന്നെഴുതാം അല്ലെങ്കില്‍ സൃഷ്ടികര്‍ത്താവ് എന്ന് എഴുതാം.

മന്‍സുര്‍ November 29, 2007 at 2:43 PM  

അപ്പു...

വിജ്ഞാനപരമായ നല്ല ഒരു പോസ്റ്റ്‌
തുടര്‍ന്നും പ്രതീക്ഷിക്കുന്നു

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

ശ്രീ November 29, 2007 at 3:50 PM  

അപ്പുമാഷേ...

ദേ, ഈ സഹയാത്രികന്‍‌ എന്നെ പിച്ചി.

(ഈ ഫോട്ടോഷൊപ്പ് പഠിച്ച കുട്ടികളെ ക്ലാസ്സിലെടുക്കണ്ടാന്ന് ഞാനപ്പഴേ പറഞ്ഞതാ)

;)

മൂര്‍ത്തി November 29, 2007 at 4:46 PM  

മാഷെ,
ക്ലാസില്‍ കയറട്ടെ? ഇത്തിരി വൈകിയോഎന്നൊരു സംശയം.
(moorthyblogger at gmail dot com)

[ nardnahc hsemus ] November 29, 2007 at 5:07 PM  

അപ്പുമാഷെ,
തുടക്കം മനോഹരം..

എന്റെ പൊടിപിടിച്ചുകിടക്കുന്ന Nikon FE യും Zenith ET യും ഞാന്‍ തുടച്ചുമിനുക്കിയെടുത്തു കഴിഞു... അപ്പൊ തുടങല്ലെ? :)

എല്ലാ വിധ ഭാവുകങളും നേരുന്നു...
:)

അലി November 29, 2007 at 6:07 PM  

അപ്പു മാഷെ...
വൈകിയെങ്കിലും ഞാനും എത്തി.
മുമ്പ് slr ല്‍ പടമെടുക്കാന്‍ പഠിച്ചപ്പോള്‍ ഞാനും ഫോട്ടൊഗ്രാഫറായേ എന്നൊക്കെ വിളിച്ചു കൂവാന്‍ തോന്നിയിരുന്നു.
പിന്നീട് മികച്ച ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഈ സാങ്കേതികവിദ്യയുടെ നൂതനമായ അവ്സ്ഥകളെക്കുറിച്ച് അറിയാന്‍ ശ്രമിച്ചപ്പോള്‍
ഒന്നുമറിയാത്തവനായി പകച്ചു നില്‍ക്കുന്നു.
അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു.

വിജ്ഞാനപ്രദമായ ഈ പുതിയ സംരംഭത്തിന് എല്ലാവിധ ഭാവുകങ്ങളും...

നന്‍‌മകള്‍ നേരുന്നു.

വര്‍ണ്ണവീഥി November 29, 2007 at 8:08 PM  

ബ്ലോഗിംഗിലെ ഡഡുക്കേഷനെ പലരും അപ്പുവില്‍ നിന്നു പഠിക്കണം.
നന്നായിരിക്കുന്നു. പാഠങ്ങള്‍ക്കായി കാത്തിരിക്കുന്നു.

പൈങ്ങോടന്‍ November 29, 2007 at 10:11 PM  

ഞാനും ഹാജര്‍.
ഉല്‍ഘാടന പോസ്റ്റ് ഇഷ്ടമായി.

പുതിയ പോസ്റ്റുകള്‍ പോസ്റ്റുമ്പോള്‍ ദാ ഈ വിലാസത്തില്‍ അറിയിച്ചാല്‍ ഞാന്‍ കൃതാര്‍ത്ഥനായി baijutbalan@gmail.com

ആവനാഴി November 30, 2007 at 8:36 AM  

അപ്പൂ,

വളരെ നന്നായിരിക്കുന്നു. വിജ്നാനപ്രദമായ പാഠം. അനുവാചകനെ അടുത്ത പാഠത്തിനുവേണ്ടി ആകാംക്ഷയുടെ മുള്‍മുനയില്‍ എത്തിക്കുന്ന താങ്കളുടെ പ്രതിപാദനശൈലി വളരെ ഇഷ്ടപ്പെട്ടു.

സസ്നേഹം
ആവനാഴി

കുട്ടു | Kuttu November 30, 2007 at 9:31 AM  

നല്ല തുടക്കം. ഇനി ഓരോന്നായി പോരട്ടെ. ആശംസകള്‍...
എന്റെ മെയില്‍ ഐഡി
kuttu.theblogger@gmail.com

അച്ചു November 30, 2007 at 12:48 PM  

അയോ....ഞാന്‍ ലേറ്റ് ആയി..തൊടങ്ങുന്നതിന് മുന്‍പു ഒന്ന് ബെല്ലടിചൂടെ??
ഇനിയുള്ളതൊക്കെ ദാ ഇങട്ട് പോസ്റ്റാ...
harishkanand@gmail.com

ഏ.ആര്‍. നജീം December 1, 2007 at 4:32 AM  

അപ്പു സാറേ , ഞാന്‍ ദേ പുറകില്‍ ഇരുന്ന് എല്ലാം നന്നായി പഠിക്കുന്നുണ്ട് കേട്ടോ.. പിന്നെ നമ്മുടെ ഏകലവ്യനോട് ചോദിച്ചത് പോലെ വിരലൊന്നും ചോദിച്ചേക്കരുത് അവസാനം :)

ഹരിശ്രീ December 4, 2007 at 11:08 AM  

അപ്പു മാഷേ,

ഞാനും പഠിക്കാന്‍ കൂടുന്നു..

മഴത്തുള്ളി December 4, 2007 at 2:32 PM  

അപ്പു മാഷേ, എനിക്കും ഒരു അഡിമിഷന്‍. ഫീസ് അല്പം ഇളവ് തരണേ....

പിന്നെ ഞങ്ങള്‍ക്കു പടം ക്ലിക്കി പഠിക്കാനുള്ള ക്യാമറാ വാങ്ങുമ്പോള്‍ അടിപൊളി ആയ്കോട്ടെ. എന്നാ അത് ഇഷൂ ചെയ്യുന്നെ.

സുല്‍ |Sul December 5, 2007 at 11:56 AM  

അപ്പുമാഷെ സ്കൂളില്‍ ഞാനും ചേര്‍ന്നു. ഓണപരീക്ഷ അടുക്കാറായി എന്നാലും എനിക്കും പ്രവേശനം കിട്ടി :)

-സുല്‍

പി.സി. പ്രദീപ്‌ December 5, 2007 at 3:44 PM  

അപ്പുവേ,
നന്നായി.അഭിനന്ദങ്ങള്‍.
ലേറ്റായെങ്കിലും എന്നെ കൂടി ക്ലാസ്സില്‍ ഇരുത്തണേ... ഇനി ഇപ്പോ ജോലിത്തിരക്കു കാരണം എത്താന്‍ വൈകിയാലും ദേ ഈ അഡ്രസ്സിലോട്ട് (pradeepelanthoor@yahoo.com or pradeepelanthoor@gmail.com)ഒന്നു പോസ്റ്റിയാ മതി.

veloorh January 18, 2008 at 10:20 AM  

my mail id " veloorh@gmail.com "

appu mashey nalla vivaranagal puthiya post ittaal enneyum koodi onnu ariyikoo
please................

seneha thoday
hussain muhammed

കുറ്റ്യാടിക്കാരന്‍|Suhair March 10, 2008 at 3:15 PM  

സാര്‍... വൈകിപ്പോയി...
ബെഞ്ചിന്റെ മേലെ കേറ്റി നിര്‍ത്തരുത് പ്ലീസ്...
ഇനി കറക്റ്റ് സമയത്ത് എത്തിക്കോളാം...
suhair.ta@gmail.com

വിപിന്‍‌ദാസ് March 20, 2008 at 7:15 PM  

njanum sishyapedan aagrahikkunu..
vipindas.kv@gmail.com

എ.ജെ. May 10, 2008 at 2:37 PM  

അയ്യോ......

കുറെ വൈകിയല്ലോ ഞാന്‍....
എന്നാലും ബെഞ്ചിന്റെ മേലെ കേറി നില്ക്കാന്‍ ഞാന്‍ തയ്യാറാണ്...കുറെ കേറി നിന്നിട്ടുണ്ട്..

അപ്പൊ എന്റെ admission OK ആയില്ലേ.. ?

മാഹിഷ്മതി September 22, 2008 at 7:38 AM  

ഷിബുവേട്ടാ,
കുറച്ചു ദിവസമായി നെറ്റില്‍ വരാത്തത് .മോന്‍ സുഖമില്ലാതെയിരിക്കുകയായിരുന്നു.എനിക്ക് അത്യന്തം താല്പര്യമുല്ല വിഷയമാണു പക്ഷെ.ഇതുവരെ ഡിജിറ്റല്‍ ക്യാമറ വാങ്ങിച്ചില്ല(സാമ്പത്തികം അനുവദിച്ചില്ല)ഇപ്പൊള്‍ കഴിയും എന്നു തോന്നുന്നു.ഏതു വാങ്ങണം?

Faisal Amal October 13, 2008 at 4:26 PM  

Very interested in joining in this photography class.

ബിജു December 24, 2008 at 4:41 PM  

പടം പിടിക്കണ മിഷ്യീൻ വാങ്ങീട്ടു കുറെ നാളായി. എങ്ങനെ പിടിക്കണമ്ന്നു അറിയില്ലായിരുന്നു...
ഇനി ഞാനും പടം പിടിക്കാൻ ഇറങ്ങാം

രഞ്ജിത്ത് ലാല്‍ എം .എസ്. February 7, 2009 at 6:38 PM  

വൈകിയാണെങ്കിലും ഞാനുമെത്തി....നല്ല ഉപകാരപ്രദമായ പോസ്റ്റുകളാണ്...

Ansar vk April 23, 2009 at 10:06 PM  

hello Appu.at last i reached the class room...

Anil May 14, 2009 at 11:20 PM  

Maashe, nannayittundu...njaanum koodatte...vaikiyaanenkilum...eee hikmath padikkaan thaalparyamundu...!!!

ജിജോസ് September 22, 2009 at 11:21 PM  

എച്ചൂസ്‌ ...മീ ...സാര്‍
നമസ്കാരം
പുതിയ കുട്ടിയാണ് .
ബ്ലോഗില്‍ പുതിയ ആളും

എന്നെകൂടി പരിഗണിക്കുമല്ലോ ....പ്ലീസ് .
അപ്പുവേട്ടാ തകര്‍ത്തു ......തികച്ചും വിജ്ഞാനപ്രദം.
കൂടുതല്‍ അറിയാന്‍ ആഗ്രഹം ഉണ്ട്

Praveen Raveendran May 19, 2010 at 12:39 PM  

prave.itm@gmail.com

njanum koode undu..
plz..

Unknown July 1, 2010 at 6:12 AM  

Enikkum mailil posts kittiyal nannayirunnu my email id = jazzakd@gmail.com

unnikrishnan July 20, 2010 at 2:56 PM  

appu maazhe...post vaayichu..kooduthal kooduthal padikkanam nnu thonunnu...
ente mail id...
unnikrishnantc@gmail.com

അബ്ദുണ്ണി November 18, 2010 at 12:28 PM  

ഞാനും പാഠങ്ങള്‍ പഠിച്ചു തുടങ്ങി മാഷേ ...

അബ്ദുണ്ണി November 18, 2010 at 12:28 PM  

ഞാനും പാഠങ്ങള്‍ പഠിച്ചു തുടങ്ങി മാഷേ ...

Firos July 6, 2011 at 3:12 PM  

Dear Appu sir,
Please give me your class

ppmfiro@gmail.com

Niks November 11, 2011 at 11:19 AM  

Appreciate the great effort :) please lemme knw if there is any new post - 3nikhil@gmail.com

മിര്‍ഷാദ് June 28, 2012 at 9:27 AM  

കുറെ കാലമായി ഇങ്ങനെ ഒരു പോസ്റ്റ്‌ തപ്പി നടക്കുന്നു .......... എന്തായാലും ആശംസകള്‍ :)

kottakal September 12, 2012 at 11:36 AM  

enikkishttayitto

discoveryriyas@yahoo.com

kottakal September 12, 2012 at 11:39 AM  

sir njaanum oru thudakkakarannu valiya anugrahamaanu ee post

kottakal September 12, 2012 at 11:39 AM  

enikkishttayitto

discoveryriyas@yahoo.com

shanavas October 20, 2012 at 2:18 AM  

i like this
shanavaskp70@gmail.com

Anish Mohan April 23, 2013 at 11:31 AM  

ഫോട്ടോഗ്രാഫിയെ കുറിച്ച അറിയാന്‍ ഒരു ബുക്ക്‌ കിട്ടുമോ എന്ന് നോക്കി ഞാന്‍ ഒരു പാട് നടന്നു.പക്ഷെ കിട്ടിയില്ല.ഇത്രയും ലളിതമായി വിശദമായി കാര്യങ്ങള്‍ പറഞ്ഞു തരുന്ന ഒരു ബുക്കും കിട്ടുമെന്നും തോന്നുന്നില്ല.
അപ്പുവേട്ടന് ഒരായിരം നന്ദി...

എഴുത്ത് തുടരൂ... കൂടുതല്‍ അറിയാനായി കാത്തിരിക്കുന്നു.

appu May 15, 2013 at 3:20 PM  

Appukuttan2010@gmail.com

Unknown July 7, 2013 at 9:22 PM  

അപ്പ്വേട്ടാ .....ആദ്യമായി രണ്ടു ലോഡ് നന്ദി ഇവിടെ ഇറക്കുന്നു.കുറെ കാലത്തെ അലയലിനു ശേഷം ഇവിടെ ഗുരു സമക്ഷത്തിലെത്തി.ടി രണ്ട് ലോഡ് നന്ദി ദക്ഷിണയായി സ്വീകരിച്ച് ഈ ശിഷ്യനെ അനുഗ്രഹിച്ചാലും....nadeer2083@gmail.com

Unknown July 7, 2013 at 9:24 PM  
This comment has been removed by the author.
anand December 29, 2013 at 6:01 PM  

anandmurali010@gmail.com

anand December 29, 2013 at 6:01 PM  

anandmurali010@gmail.com

anand December 29, 2013 at 6:03 PM  

please send me all notes of photography..

Unknown February 8, 2014 at 12:08 PM  

Sir...
Iam a +2 Student....
Shameeraliovungal@gmail.com

Unknown March 4, 2014 at 2:39 PM  

salimphotography@gmail.com

കഥാവശേഷന്‍ April 4, 2014 at 2:01 PM  

ഇപ്പോഴാണ് ഈ ബ്ലോഗ്‌ ശ്രദ്ധിച്ചത് വളരെ നന്ദി
latheeshpalayad@gmail.com

jee April 15, 2014 at 10:05 PM  

മാഷേ ഫോട്ടോഗ്രഫിയെപ്പറ്റിയുള്ള സംശയങ്ങൾക്ക് ഉത്തരം തേടി google search ചെയ്തപ്പോ കിട്ടിയതാണ് ഈ ബ്ലോഗ്‌ ....... എന്തുകൊണ്ട് ഞാനിതു നേരത്തെ അന്വേഷിച്ചില്ല എന്നാ ഓർത്തുപോയത് ..... ലളിതമായ ശൈലിയിലെ ക്ലാസുകൾക്ക് നന്ദി ......

jee April 15, 2014 at 10:06 PM  

മാഷേ ഫോട്ടോഗ്രഫിയെപ്പറ്റിയുള്ള സംശയങ്ങൾക്ക് ഉത്തരം തേടി google search ചെയ്തപ്പോ കിട്ടിയതാണ് ഈ ബ്ലോഗ്‌ ....... എന്തുകൊണ്ട് ഞാനിതു നേരത്തെ അന്വേഷിച്ചില്ല എന്നാ ഓർത്തുപോയത് ..... ലളിതമായ ശൈലിയിലെ ക്ലാസുകൾക്ക് നന്ദി ......

Unknown August 25, 2014 at 8:40 PM  

വളരെ നല്ല ബളോഗ്

Aslam313 February 3, 2015 at 4:30 PM  

mohammedaslam313@gmail.com

Snaavees March 11, 2015 at 11:59 PM  

plz consider me also...

myclassroom005@gmail.com

Thomas Vaidyan June 5, 2015 at 12:07 PM  

very good..
ajeethayyi@gmail.com

arifabu August 2, 2015 at 1:39 PM  

MY FIRST Lessons
need to follow badly
arifabu.t@gmail.com

nnbos January 3, 2016 at 9:00 PM  

me bouught a digital cam ( NikonD3200) . I know nothing about it. I just start , i think it may be very helpfull for me,

unnikuttan's December 23, 2016 at 1:05 PM  

വിശദമായി പഠിക്കണമെന്നുണ്ട്‌. sir'
Mail Id :- unnichilanka@gmail.com

Unknown March 6, 2017 at 7:11 PM  

Hai sir
എനിക്കു ഫോട്ടോഗ്രാഫി വലിയ ഇഷ്ട്ടം ആണ് എനിക് നല്ല ഫോട്ടോഗ്രാഫി കോഴ്സ് ഒന്നു പറഞ്ഞു തരുമോ അതിന്റെ രീതികളും
abinvsanthosh2132@gmail.com

About This Blog

ഞാനൊരു പ്രൊഫഷനല്‍ ഫോട്ടോഗ്രാഫറല്ല. വായിച്ചും കണ്ടും കേട്ടും പരീക്ഷിച്ചും ഫോട്ടോഗ്രാഫിയില്‍ പഠിച്ചിട്ടുള്ള കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാനൊരിടമാണ് ഈ ബ്ലോഗ്.

  © Blogger template Blogger Theme II by Ourblogtemplates.com 2008

Back to TOP