ഫോഗ്രാഫുകളുടെ ഭംഗിയും നിലവാരവും എപ്പോഴും ക്യാമറകളുടെ വിലയിൽ മാത്രം അധിഷ്ഠിതമല്ല; കാരണം ക്യാമറകളല്ല ചിത്രങ്ങൾ എടുക്കുന്നത് എന്നതു തന്നെ! ഒരു നല്ല ഫോട്ടോ ജനിക്കുന്നത് പ്രതിഭാധനനായ ഒരു ഫോട്ടോഗ്രാഫറുടെ മനസ്സിലാണ്.

Wednesday, November 28, 2007

ആമുഖം - ക്യാമറയ്ക്കുപിന്നിലെപാഠങ്ങള്‍

പ്രിയ കൂട്ടുകാരേ,

ഞാനൊരു പുതിയ ബ്ലോഗ് ആരംഭിക്കുകയാണ്.
ഫോട്ടോഗ്രാഫിയില്‍ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ചര്‍ച്ചചെയ്യാനൊരിടം.

ഒരു കാര്യം ആദ്യമേ പറയട്ടെ. ഞാനൊരു പ്രൊഫഷനല്‍ ഫോട്ടോഗ്രാഫറല്ല; നിങ്ങളില്‍ പലരെയും പോലെ വെറും ഒരു enthusiast മാത്രം. ഫോട്ടോഗ്രാഫി ഒരു ഹോബി മാത്രമായി കൊണ്ടുനടക്കുന്ന ആള്‍. ഇക്കാലയളവിനുള്ളില്‍ ഞാന്‍ വായിച്ചറിഞ്ഞതും, പലരില്‍നിന്നും പഠിച്ചതും, പരീക്ഷിച്ചതുമായ ഫോട്ടോഗ്രാഫിയിലെ ബാലപാഠങ്ങള്‍ ഇവിടെ ചര്‍ച്ചചെയ്യാം എന്നാഗ്രഹിക്കുന്നു. ഇതൊരു പാ‍ഠശാലയായി ആരും കാണാതിരിക്കുക. ഇവിടെ നമുക്കു ചര്‍ച്ചയും പരീക്ഷണങ്ങളും മാത്രം മതി.

നമ്മുടെ ഈ ബൂലോകത്ത് ഫോട്ടോഗ്രാഫിയില്‍ പ്രഗത്ഭരായ പലരും ഉണ്ട് - ഞാന്‍ ആരുടെയും പേര് പ്രത്യേകമായി ഇവിടെ സൂചിപ്പിക്കുന്നില്ല. ഈ ചര്‍ച്ചകളുടെയും പോസ്റ്റുകളുടെയും ഇടയില്‍ എന്തെങ്കിലും തെറ്റുകുറ്റങ്ങള്‍ കണ്ടാല്‍ അവര്‍ സദയം അവ ചൂണ്ടിക്കാണിക്കണം എന്നാണെന്റെ അപേക്ഷയും ആഗ്രഹവും.

അപ്പോള്‍ തുടങ്ങാം? അങ്ങനെ ഫോട്ടോഗ്രാഫിയില്‍ താല്പര്യമുള്ള എല്ലാവരും നല്ല നല്ല ഫോട്ടോകള്‍ എടുക്കട്ടെ, പോസ്റ്റട്ടെ!!

സ്നേഹപൂര്‍വ്വം
അപ്പു


Camera, Canon, Nikon, Fujifilm, Olympus, Kodak, Casio, Panasonic, Powershot, Lumix, Digital Camera, SLR, Megapixel, Digital SLR, EOS, SONY, Digial zoom, Optical Zoom

41 comments:

അപ്പു November 27, 2007 at 2:28 PM  

ഫോട്ടോഗ്രാഫിയിലെ കാഴ്ച്ചകളും ഉള്‍ക്കാഴ്ച്ചകളും ചര്‍ച്ചചെയ്യാനൊരു പുതിയ ബ്ലോഗ്.

ശ്രീ November 27, 2007 at 2:42 PM  

അപ്പുവേട്ടാ...
പുതിയ സംരംഭത്തിന്‍ ആശംസകള്‍‌!!!

:)

Sahayatrikan November 27, 2007 at 10:10 PM  

അപ്പ്വേട്ടാ അത് കലക്കി...

എല്ലാ ആശംസകളും നേരുന്നു... L K G മുതല് മൊത്തങ്ങട്ട് പോന്നോട്ടേ... ആര്‍ക്കെങ്കിലൊക്കെ ഉപകാരാകുന്നേ...
:)

സഹയാത്രികന്‍ November 27, 2007 at 10:12 PM  

മുകളില്‍ പറഞ്ഞത് ഞാന്‍ തന്നെ...
വീണ്ടും ആശംസകള്‍ :)

മൂര്‍ത്തി November 27, 2007 at 11:13 PM  

എല്‍.കെ.ജിക്ക് താഴെ എന്തെങ്കിലും ഉണ്ടെങ്കില്‍ അവിടെ നിന്ന് തുടങ്ങിയാലും കുഴപ്പമില്ല..:)

കുതിരവട്ടന്‍ :: kuthiravattan November 27, 2007 at 11:24 PM  

അപ്പൂ‍ എല്ലാ ആശംശകളും. ഈ ലിങ്ക് കൂടി ബ്ലോഗില്‍ കൊടുത്താല്‍ നന്നായിരുന്നു. പുതുതായി വന്ന ചിലരെങ്കിലും കണ്ടിട്ടുണ്ടാവില്ല.

പൈങ്ങോടന്‍ November 28, 2007 at 12:01 AM  

ഈ ഉദ്ദ്യമത്തിന് എല്ലാവിധ ആശംസകളും.
ആദ്യത്തെ പോസ്റ്റിനായി കാത്തിരിക്കുന്നു

asha November 28, 2007 at 7:18 AM  

ആശംസകള്‍
ഈ വണ്ടി അങ്ങനെ മുന്നോട്ടു പോവട്ടെ :)

വാല്‍മീകി November 28, 2007 at 8:05 AM  

വളരെ നല്ല സംരംഭം. ആശംസകള്‍.

കൃഷ്‌ | krish November 28, 2007 at 9:50 AM  

പരിപാടി കൊള്ളാം. ആശംസകള്‍.

::സിയ↔Ziya November 28, 2007 at 2:29 PM  

സ്വാഗതം..
ആശംസകള്‍!!!
എങ്ങനെ ഒരു ഫോട്ടോ എടുക്കാന്‍ പഠിക്കാന്‍ എനാശിച്ചിരിക്കുകയാണ്‌ ഞാനും :)

അതുല്യ November 28, 2007 at 3:18 PM  

വേഗമാവട്ടെ. ഇപ്പോ ഫോട്ടാഗ്രാഫീന്ന് പറഞാ അപ്പോ ആ പീരീഡ് ഞാന്‍ ക്ലാസീ കേറും. വേഗം വേഗം പഠിപ്പിയ്ക്കു. തുടക്കക്കാര്‍ക്ക് ക്യാമറ എങ്ങനെയാ ബാല്‍ക്കണീല്‍ നിന്നൊക്കെ താഴെ വീഴാണ്ടെ പിടിയ്കണേന്ന് വരെ ഒക്കെ പറഞ് തരു.

കുട്ടു | kuttu November 28, 2007 at 4:05 PM  

ആശംസകള്‍....

പോസ്റ്റുകള്‍ ഠപ്പേ..ഠപ്പേ.. പോരട്ടെ ...[:)]

കൂട്ടുകാരന്‍ November 28, 2007 at 4:56 PM  

അപ്പൂ‍സ്സേ..ഞാനും കൂടാം..എല്ലാ ആശംസകളും.

വേണു venu November 28, 2007 at 5:05 PM  

അപ്പൂ നല്ല സംരംഭം, ആശംസകള്‍‍.:)

മുരളി മേനോന്‍ (Murali Menon) November 28, 2007 at 5:57 PM  

ഞാന്‍ ചമ്രം പടഞ്ഞ് അപ്പുവിന്റെ വായിലേക്ക് നോക്കി മുന്നില്‍ തന്നെ ഇരിക്കുന്നുണ്ട്..അപ്പോ തൊടങ്ങാം.

(പാഠ്യശാല വേണ്ട - പാഠശാല മതി)

ഹരിശ്രീ November 29, 2007 at 10:28 AM  

ആശംസകള്‍ നേരുന്നു.

SAJAN | സാജന്‍ December 2, 2007 at 6:29 AM  

ആഞ്ചല്‍ക്കാരന്റെ പുതു ബ്ലോഗുകളുടെ ലിസ്റ്റില്‍ നിന്നാണല്ലൊ ഇപ്പൊ ഈ ബ്ലോഗ് കണ്ടത്?

എന്ന് തുടങ്ങി? ഒരു ഇന്‍‌വൈറ്റേഷന്‍ ഒക്കെ ഇടണ്ടേ?
അപ്പൊ പുതിയ ബ്ലോഗ് തുടങ്ങിയതിന്റെ പാര്‍ട്ടി എവിടെ?
എന്തായാലും സംഗതി കലക്കിയിരിക്കുന്നു!
സമ്പൂര്‍ണ്ണ് പ്രയോജന്‍ പ്രദ്:)

subiraj February 12, 2008 at 2:10 PM  

ഒരുപാടു താമസിച്ചുപോയി, ഈ സൈറ്റിനെപ്പറ്റി അറിയാന്‍. മുഴുവന്‍ വായിച്ചു. നന്ദി.

സുബിരാജ്.

Unais July 22, 2008 at 12:35 PM  

അപ്പ്വേട്ടാ.. ഞാന്‍ വളരെ നാളായി ഇതു പോലെ ഒരു ഫോട്ടോഗ്രാഫി പഠിപ്പിക്കുന്ന ബ്ലോഗ് അന്വേഷിക്കുന്നു... ഞാനും കൂടി കൂടിക്കോട്ടെ.. എന്റ്റെ ഹ്ര്ദയം നിറഞ്ഞ ആശംസകള്‍....

ചാണക്യന്‍ April 8, 2009 at 9:03 PM  

നല്ല സംരംഭം...ആശംസകള്‍....
ഓരോന്നും വായിച്ചു വരാം...

രഘു November 28, 2009 at 7:56 PM  

അപ്വേട്ടാ,
എങ്ങനെയാണ് ഈ ബ്ലോഗിനു നന്ദി പറയേണ്ടതെന്നറിയില്ല.
നല്ലൊരു ഫോട്ടോഗ്രാഫി ബ്ലോഗിനുവേണ്ടി ഞാൻ ഗൂഗിൾ തപ്പി കാര്യമായൊന്നും തടയാതെ വിഷമിച്ചിരിക്കയായിരുന്നു. ഫോട്ടോഗ്രാഫിയിൽ താല്പര്യമുണ്ട് ഇടക്കിടെ എടുക്കുന്ന ചിത്രങ്ങൾ ശരിയാകാറുമുണ്ട്. പക്ഷേ ഇമ്പ്രൂവൈസ് ചെയ്യണമെങ്കിൽ വിവരമുള്ളവരുടെ അനുഭവങ്ങളറിയണമല്ലോ!
അതിനുത്തരം കിട്ടി ഇപ്പോ...
പത്തുനൂറായിരം നന്ദി!

മന്ദാരം November 30, 2009 at 8:27 AM  

നന്ദി........

ഫോ‍ട്ടോഗ്രഫി ഒരു ഹോബിയായ എനിക്കു സന്തോഷമായി..

രെജു April 22, 2010 at 10:20 AM  

sarikkum gambeeram....
photographyil balapadangal padichu kondirkkunna enikku thangalude eee blog oru veliya sahayam thanneyanu. ende photography mechapeduthan thangalude sahayam undavum ennu pratheekshikkunnu.

changru

പുഞ്ചക്കാരന്‍ May 19, 2010 at 11:36 PM  

ആശംസകൾ
ഞാനും ഉണ്ട് ഈവഴിയെ

പുഞ്ചക്കാരന്‍ May 19, 2010 at 11:49 PM  

Nikon D90 യെ കുറിച്ച് കൂടുതൽ അറിയാൻ
താല്പര്യമുണ്ട് കാത്തിരിക്കുന്നു

ജോഷി March 12, 2011 at 2:26 AM  

അപ്പുമാഷിന്റെ സ്കൂളിൽ ഞാനും ചേർന്നു. വളരെയധികം പുതിയകാര്യങ്ങൾ പഠിക്കാൻ സാധിച്ചതിൽ സന്തോഷം.

നിഖില്‍ February 10, 2012 at 6:49 PM  

പല സംശയങ്ങള്‍ക്കും ഉത്തരമായി...കുടെ പുത്തന്‍ അറിവുകളും....നന്ദി..

നിഖില്‍ February 10, 2012 at 6:50 PM  

പല സംശയങ്ങള്‍ക്കും ഉത്തരമായി...കുടെ പുത്തന്‍ അറിവുകളും....നന്ദി..

RK November 5, 2012 at 8:27 PM  

പോസ്റ്റൊക്കെ ഉഷാറായിട്ടുണ്ട്.ലെന്‍സുകളെപ്പറ്റിയും അറിയാനാഗ്രഹമുണ്ട്.വേറെ ഏതെങ്കിലും മലയാളം ബ്ലോഗില്‍ ഉണ്ടെങ്കില്‍ ലിങ്ക് കിട്ടിയാലും മതി

vineesh Rajan April 3, 2013 at 12:56 PM  

Enikku Oru "Nikon COOLPIX P510 42x zooming camera" vangiyal kollam annundu. Njan ente nattile alla ulsavangal & programs inteyum photos adukkarundu just time pass & hobby. Ee camera upayogichu anikku alla photosum nalla bhangii ayii edukkan pattillee...????

Ramesh.Palleri February 6, 2014 at 8:10 PM  

Englishil ullathu vaichu boar adikkan thudangiyappolaanu malayaalathil photographiyekkurichu undo ennu googliyathu... kitti.. santhoosham.. koode nanniyum.. :)

Aneesh Bhaskaran June 29, 2016 at 10:31 AM  

ഞാന്‍ തേടി നടന്ന കാര്യങ്ങള്‍ എല്ലാമുള്ള ഒരു ബ്ലോഗ്‌. വളരെ മനോഹരം. നന്ദി.

ഫോട്ടോഗ്രാഫിയില്‍ എനിക്ക് ഒന്നുമറിയില്ലാ. ഫോട്ടോ എടുക്കുന്നത് ഇഷ്ടമാണ്. കുറെയേറെ സംഗതികള്‍ മനസ്സിലായി. എല്ലാ പരീക്ഷിക്കണം.

പ്രധാന പ്രശനം തുടക്കക്കാരനായ എനിക്കെ ഏതു dslr വാങ്ങിക്കണം എന്നാതാണ്. stil confusion......

As Lam September 14, 2016 at 3:44 PM  

Very Helpful. Thanks :) Started Reading

About This Blog

ഞാനൊരു പ്രൊഫഷനല്‍ ഫോട്ടോഗ്രാഫറല്ല. വായിച്ചും കണ്ടും കേട്ടും പരീക്ഷിച്ചും ഫോട്ടോഗ്രാഫിയില്‍ പഠിച്ചിട്ടുള്ള കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാനൊരിടമാണ് ഈ ബ്ലോഗ്.

  © Blogger template Blogger Theme II by Ourblogtemplates.com 2008

Back to TOP